ഇംഗ്ലണ്ട് പരമ്പരയോടെ ജയസ്വാൾ വേറെ ലെവലിൽ എത്തും. പ്രതീക്ഷ തുറന്ന് പറഞ്ഞ് ഇന്ത്യൻ ഇതിഹാസം.

jaiswal and rohit

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജനുവരി 25ന് ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റ് ഹൈദരാബാദിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരുപാട് മികച്ച താരങ്ങളുമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറായിരിക്കുന്നത്. ഇതിൽ ഇന്ത്യ ഉറ്റുനോക്കുന്ന ഒരു താരമാണ് ഓപ്പണർ യശസ്വി ജയസ്വാൾ.

വെസ്റ്റിൻഡീസിനെതിരായ തന്റെ ടെസ്റ്റ് അരങ്ങേറ്റം മത്സരത്തിലടക്കം വളരെ മികച്ച പ്രകടനങ്ങളാണ് ജയസ്വാൾ ഇന്ത്യക്കായി കാഴ്ച വെച്ചിട്ടുള്ളത്. ഇനിയും ജയസ്വാൾ ഈ പ്രകടനം തുടരുമെന്നും, ഇന്ത്യൻ ടീമിൽ വേരുറപ്പിക്കുമെന്നുമാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടുകൂടി ജയസ്വാൾ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുമെന്ന് ഗവാസ്കർ കരുതുന്നു.

സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയാണ് ഗവാസ്കർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്ത്യൻ സാഹചര്യത്തിൽ ജയിസ്വാളിന് അനായാസം റൺസ് കണ്ടെത്താൻ സാധിക്കും എന്നാണ് ഗവാസ്കറുടെ പക്ഷം.

“ഇന്ത്യൻ സാഹചര്യത്തിൽ അനായാസം സെറ്റിൽ ചെയ്യാൻ യശസ്വി ജയ്സ്വാളിന് സാധിക്കും. അവനും ഒരു ഇടംകയ്യൻ ബാറ്ററാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനിക്കുന്നതോടുകൂടി ജയസ്വാൾ പൂർണ്ണമായും ഇന്ത്യൻ ടെസ്റ്റ് ടീമിൽ വേരുറപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്.”- സുനിൽ ഗവാസ്കർ പറയുന്നു. ഒപ്പം പരമ്പരയിൽ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർ ശ്രേയസ് അയ്യരും മികവ് പുലർത്തും എന്നാണ് ഗവാസ്കർ കരുതുന്നത്.

See also  ജയസ്വാൾ ആക്രമിച്ച് കളിച്ചത് ബാസ്ബോൾ കണ്ടിട്ടല്ല, അത് ഐപിഎല്ലിന്റെ പവറാണ്. ശക്തമായ പ്രതികരണവുമായി നാസർ.

“ലോകകപ്പിൽ ഇന്ത്യൻ പിച്ചുകളിൽ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ അഞ്ചാം നമ്പർ ബാറ്ററായി സമാനമായ പ്രകടനം ശ്രേയസ് പുറത്തെടുക്കും എന്നാണ് ഞാൻ കരുതുന്നത്. അവന് കൃത്യമായ രീതിയിൽ ആക്രമണം അഴിച്ചുവിടാനും തുടക്കത്തിൽ പക്വതയോടെ കളിക്കാനും സാധിക്കുന്നുണ്ട്. പിച്ചിനെ സംബന്ധിച്ച് നന്നായി പഠിച്ച ശേഷം മികച്ച ഷോട്ടുകൾ കളിച്ചാണ് ശ്രേയസ് മുന്നേറുന്നത്. ഇതൊക്കെയും ഗുണം ചെയ്യും. ലോകകപ്പിലെ പ്രകടനം അയ്യർ ആവർത്തിക്കും എന്നാണ് കരുതുന്നത്.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

ഇതുവരെ ഇന്ത്യക്കായി 4 ടെസ്റ്റ് മത്സരങ്ങളാണ് ജയസ്വാൾ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 316 റൺസ് സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. 45.14 എന്ന ശരാശരിയിലാണ് ജയസ്വാൾ റൺസ് കണ്ടെത്തിയിരിക്കുന്നത്. തന്റെ കരിയറിൽ ഒരു അർത്ഥ സെഞ്ചറിയും ഒരു സെഞ്ചുറയും ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.

മറുവശത്ത് 12 ടസ്റ്റ് മത്സരങ്ങളിൽ നിന്ന് 707 റൺസ് അയ്യർ സ്വന്തമാക്കിയിട്ടുള്ളത്. 39 റൺസ് ശരാശരിയിലാണ് നേട്ടം. എന്നിരുന്നാലും ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ശ്രേയസ് പുറത്തെടുത്തത്.

Scroll to Top