തോറ്റ മത്സരം തിരിച്ചുപിടിച്ച് ഓസീസ് വനിതകൾ. ഇന്ത്യയ്ക്ക് ഓസീസ് ശാപം തുടരുന്നു.

ഇന്ത്യൻ വനിതകൾക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിലും ശക്തമായ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. 90% വും ഇന്ത്യ വിജയിച്ച മത്സരത്തിൽ അവസാന നിമിഷം ശക്തമായ ബോളിംഗ് തിരിച്ചുവരവ് നടത്തിയാണ് ഓസ്ട്രേലിയ വിജയം കണ്ടത്. മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

GCm3r7Rb0AA6GHU

3 വിക്കറ്റ് സ്വന്തമാക്കിയ അനാബൽ സദര്‍ലെന്‍റാണ് ഓസ്ട്രേലിക്കായി മികച്ച ബോളിംഗ് പ്രകടനം മത്സരത്തിൽ പുറത്തെടുത്തത്. ഇന്ത്യയ്ക്കായി റിച്ചാ ഘോഷ് അടക്കമുള്ളവർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര തങ്ങളുടെ കൈപിടിയിലാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് ഓപ്പണർ ലിച്ഫീൽഡ് നൽകിയത്. മത്സരത്തിൽ 98 പന്തുകളിൽ 63 റൺസ് സ്വന്തമാക്കാൻ ലിച്ഫീൽഡിന് സാധിച്ചു.

ശേഷം മൂന്നാമതായി ക്രീസിലെത്തിയ എലിസ് പെറിയും നിലയുറച്ചതോടെ ഓസ്ട്രേലിയയുടെ സ്കോർ ഉയരുകയായിരുന്നു. എന്നാൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വരികയും ചെയ്തു. അതിനാൽ തന്നെ ഓസ്ട്രേലിയയുടെ മധ്യനിര ബാറ്റർമാർക്കാർക്കും തന്നെ വമ്പൻ സ്കോർ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 258 റൺസായിരുന്നു ഓസ്ട്രേലിയ നേടിയത്.

ഇന്ത്യൻ നിരയിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയ ദീപ്തി ശർമയാണ് മത്സരത്തിൽ തിളങ്ങിയത്. 38 റൺസ് മാത്രം വിട്ടു നൽകിയാണ് ദീപ്തി മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയത്. 259 എന്ന വിജയലക്ഷം മുന്നിൽ കണ്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഭാട്ടിയയുടെ(14) വിക്കറ്റ് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി.

സ്മൃതി മന്ദന(34) ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ സാധിച്ചില്ല. ശേഷം റിച്ചാ ഘോഷും ജമീമ റോഡ്രിഗസുമാണ് ഇന്ത്യയുടെ സ്കോർ ഉയരുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇന്ത്യയ്ക്ക് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. റിച്ച മത്സരത്തിൽ 117 പന്തുകളിൽ 13 ബൗണ്ടറികളടക്കം 96 റൺസാണ് നേടിയത്.

ജമീമ 55 പന്തുകളിൽ 44 റൺസ് നേടി. എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യ പതുങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ ഇന്ത്യയുടെ ബാറ്റർമാർ ഓസ്ട്രേലിയൻ ബോളിംഗിന് മുൻപിൽ നന്നേ ബുദ്ധിമുട്ടി. അവസാന ഓവറിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് 16 റൺസ് ആയിരുന്നു.

ഓവർ ഒരു ബൗണ്ടറിയോടെ തുടങ്ങാൻ ദീപ്തി ശർമയ്ക്ക് സാധിച്ചു. എന്നാൽ പിന്നീട് ഓസ്ട്രേലിയ ശക്തമായി തിരിച്ചുവരികയും മത്സരത്തിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ 3 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ ഏകദിന പരമ്പര സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.

Player Name Dismissal Runs Balls
Yastika Bhatia lbw b Kim Garth 14 26
Smriti Mandhana c Tahlia McGrath b Alana King 34 38
Richa Ghosh (wk) c Phoebe Litchfield b Sutherland 96 117
Jemimah Rodrigues c Phoebe Litchfield b Wareham 44 55
Harmanpreet Kaur (c) c Healy b Wareham 5 10
Deepti Sharma not out 24 36
Amanjot Kaur b Sutherland 4 5
Pooja Vastrakar c Gardner b Sutherland 8 8
Harleen Deol b Gardner 1 4
Shreyanka Patil not out 5 2
Extras 20 (b 1, lb 3, w 15, nb 1, p 0)
Total 255 (8 wkts, 50 Ov)
Previous article“പ്രസീദ് മോശം ബോളറല്ല, അവൻ തിരിച്ചുവരും.. ഞങ്ങൾ പിന്തുണയ്ക്കുന്നു”. രോഹിത് ശർമയുടെ വാക്കുകൾ.
Next articleവിദേശപിച്ചിൽ ഗില്ലിന്റെ ഫ്ലോപ്പ് ഷോ. കാരണം വ്യക്തമാക്കി സുനിൽ ഗവാസ്കർ.