വിദേശപിച്ചിൽ ഗില്ലിന്റെ ഫ്ലോപ്പ് ഷോ. കാരണം വ്യക്തമാക്കി സുനിൽ ഗവാസ്കർ.

Gill Potrait

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം കാഴ്ചവച്ച ബാറ്ററാണ് ശുഭമാൻ ഗിൽ. ഇന്ത്യ മത്സരത്തിൽ ഒരു ഇന്നിങ്സിന്റെയും 32 റൺസിന്റെയും പരാജയമറിഞ്ഞപ്പോൾ, ഗില്ലിന്റെ പ്രകടനം വളരെ വലിയ ചർച്ചയായി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 26 റൺസായിരുന്നു ഗിൽ നേടിയത്.

മികച്ച ഫോമിലാണ് ഗിൽ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. എന്നാൽ മാർക്കോ യാൻസന്റെ പന്തിൽ നിർണായക സമയത്ത് ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മത്സരത്തിൽ ശുഭമാൻ ഗിൽ വരുത്തിയ പിഴവിനെ സംബന്ധിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഇപ്പോൾ. മിഡ്വിക്കറ്റിലേക്ക് കളിക്കേണ്ട പന്ത് മിഡോണിലേക്ക് കളിച്ചതാണ് ഗിൽ ചെയ്ത തെറ്റ് എന്ന് ഗവാസ്കർ പറയുന്നു.

ഗില്ലിന്റെ ഈ മോശം പ്രകടനത്തിന് പിന്നാലെ വലിയ വിമർശനങ്ങൾ എത്തിയ സാഹചര്യത്തിലാണ് സുനിൽ ഗവാസ്കറിന്റെ പ്രസ്താവന. “ഗില്‍ പുറത്തായ പന്ത് വന്നത് നല്ല ലെങ്ത്തിലായിരുന്നു. അതൊരു ഫുള്ളർ ലെങ്ത് പന്തായിരുന്നു. പക്ഷേ ആ സമയത്ത് ശുഭമാൻ ഗിൽ വലിയൊരു തെറ്റ് കാണിക്കുകയുണ്ടായി.”

“ആ പന്ത് മിഡ് ഓണിലേക്ക് കളിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ ഗിൽ പുറത്താവില്ലായിരുന്നു. അങ്ങനെ കളിച്ചിരുന്നുവെങ്കിൽ പന്ത് ബാറ്റിന്റെ എഡ്ജിലെങ്കിലും കൊണ്ടേനെ. പക്ഷേ മിഡ് വിക്കറ്റിലേക്ക് ഷോട്ട് കളിക്കാനാണ് ആ സമയത്ത് ഗിൽ ശ്രമിച്ചത്.”- ഗവാസ്കർ പറയുന്നു.

Read Also -  ഷഫാലിയുടെ 'സേവാഗ് സ്റ്റൈൽ' വെടിക്കെട്ട് 🔥🔥 ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ ഏഷ്യകപ്പ്‌ സെമിയിൽ.

“ആ ഷോട്ട് കളിക്കുന്ന സമയത്ത് ബാറ്റ് നേരായ ലൈനിലായിരുന്നില്ല. ബാറ്റിന്റെ എഡ്ജ് കാണാൻ സാധിക്കുമായിരുന്നു. ബോൾ ഇതിനിടയിലൂടെ പോവുകയാണ് ചെയ്തത്. ബാറ്റിന്റെ മുഖം കാണാൻ സാധിച്ചിരുന്നുവെങ്കിൽ, ഒരുപക്ഷേ പന്ത് എഡ്ജിൽ കൊണ്ടേനെ. പക്ഷേ അത് സംഭവിച്ചില്ല.”

“ഗില്ലിനെതിരെ ഓഫ് സ്റ്റമ്പിന് പുറത്ത് ആദ്യം പന്തറിയാനാണ് മാർക്കോ യാൻസൺ ശ്രമിച്ചത്. എന്നാൽ ഈ പന്തുകളിലൊക്കെയും ഗിൽ സ്കോർ ചെയ്യുകയുണ്ടായി. ശേഷമാണ് ഗില്ലിന്റെ പാഡാണ് യാൻസൺ ലക്ഷ്യം വെച്ചത്. ആ സമയത്ത് പുറത്താവുകയും ചെയ്തു.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ കേവലം 131 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്. ദക്ഷിണാഫ്രിക്കെതിരെ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ദയനീയമായ പരാജയങ്ങളിൽ ഒന്നാണ് സെഞ്ചുറിയനിൽ ഉണ്ടായത്.

എന്നിരുന്നാലും രണ്ടാമത്തെ ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പര സമനിലയിൽ ആക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജനുവരി മൂന്നിന് കേപ്പ്ടൗണിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. ചില മാറ്റങ്ങളുമായാവും ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്.

Scroll to Top