നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റിനിർത്തിയെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ രോഹിത്തിന്റെ റെക്കോർഡുകൾ അവിസ്മരണീയം തന്നെയാണ്.
മുംബൈ ടീമിനെ 5 തവണ കിരീടം ചൂടിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തവണത്തെ ലേലത്തിന് രോഹിത് ശർമ എത്തുമ്പോൾ വലിയ യുദ്ധം ഉണ്ടാവുമെന്നത് ഉറപ്പാണ്. രോഹിത് ശർമയ്ക്കായി വമ്പൻ തുകകൾ മാറ്റിവച്ചാണ് ഇപ്പോൾ ഫ്രാഞ്ചൈസികൾ കാത്തിരിക്കുന്നത്. പ്രധാനമായും രണ്ടു ഫ്രാഞ്ചൈസികൾ രോഹിത് ശർമയെ ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡൽഹി ക്യാപിറ്റൽസ് ടീമും ലക്നൗ സൂപ്പർ ജയന്റ്സും രോഹിത് ശർമയ്ക്കായി ഇത്തവണത്തെ ലേലത്തിന് മുൻപ് മാറ്റിവെച്ചിരിക്കുന്നത് ഒരു ഭീമാകാരമായ തുകയാണ്. 50 കോടി രൂപ രോഹിതിനായി മാറ്റിവയ്ക്കാനാണ് ഇരു ഫ്രാഞ്ചൈസികളും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിതീകരണം വന്നിട്ടില്ല.
ഇതിനായി ഫ്രാഞ്ചൈസികൾ കാത്തിരിക്കുകയാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത്തിന് പകരക്കാരനായി ഹർദിക് പാണ്ഡ്യയെ മുംബൈ നായക സ്ഥാനം ഏൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഒരുപാട് ആഭ്യന്തര പ്രശ്നങ്ങളും ടീമിലുണ്ടായി. മാത്രമല്ല ടീം സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടാൻ സാധ്യതകൾ ഏറെയാണ്.
ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ രോഹിത് ശർമയാണ് 2025 ഐപിഎൽ ലേലത്തിന് മുന്നോടിയായി ഏറ്റവും വിലമതിക്കുന്ന താരം. രോഹിത് മുംബൈ ഇന്ത്യൻസ് ടീം വിടാൻ തയ്യാറായാൽ ഒരുപാട് ഫ്രാഞ്ചൈസികൾ രോഹിത്തിനായി രംഗത്ത് വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും വലിയ തുക തന്നെ രോഹിതിനായി മാറ്റിവെച്ചിട്ടുണ്ട് എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്ത സീസണിൽ രോഹിത് തങ്ങളുടെ ടീമിൽ കളിക്കാനായി 50 കോടി രൂപ വരെ ചിലവാക്കാൻ ഇരു ഫ്രാഞ്ചൈസികളും തയ്യാറായി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
എന്തായാലും ഇത്തവണത്തെ താരലേലം അങ്ങേയറ്റം ആവേശകരമാവും എന്നത് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. പ്രധാന താരങ്ങൾ ലേലത്തിന് എത്തുമ്പോൾ തങ്ങൾക്കാവശ്യമായവരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ പെടാപ്പാടുപെടും എന്നതും ഉറപ്പാണ്. രോഹിത് ശർമയെ പോലെയുള്ള വമ്പൻ താരങ്ങൾ ലേലത്തിനായി എത്തുമ്പോൾ വലിയ ചരിത്രം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച നായകന് 50 കോടി രൂപ നൽകിയാലും അതൊരു ചെറിയ തുകയാവില്ല എന്നത് എല്ലാ ഫ്രാഞ്ചൈസികൾക്കും വ്യക്തമാണ്.