മാറ്റങ്ങൾ അനിവാര്യമാണ്, ഇനി വ്യത്യസ്ത നായകന്മാർ.

ഇത്തവണത്തെ ലോകകപ്പിനു ശേഷം വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെതിരെ ഉയർന്നുവരുന്നത്. നായകൻ രോഹിത് ശർമയെ 20-20 ഫോർമാറ്റിൽ നിന്നും ഒഴിവാക്കണമെന്നാണ് കൂടുതൽ പേരുടെയും ആവശ്യം. ടീമിൽ വലിയ അഴിച്ചുപണികൾ നടത്തണമെന്നും ആരാധകർ ആവശ്യമുന്നയിക്കുന്നുണ്ട്.

ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടീമിൽ വൻ മാറ്റത്തിന് കളമൊരുങ്ങുന്നു എന്നതാണ്. ട്വൻ്റി-ട്വൻ്റി ഫോർമാറ്റിലും ഏകദിന ഫോർമാറ്റിലും വ്യത്യസ്ത നായകന്മാരെ നിയമിക്കാൻ ഒരുങ്ങുകയാണ് ബി.സി.സി. ഐ. ശ്രിലങ്കക്കെതിരായ ജനുവരിയിൽ നടക്കുന്ന പരമ്പരിയിലൂടെ ആയിരിക്കും മാറ്റങ്ങൾ വരുക എന്നാണ് അറിയാൻ സാധിക്കുന്നത്.ഇന്ത്യക്ക് ശ്രിലങ്കക്ക് എതിരെ 3 ഏകദിനവും,3 20-20 മത്സരങ്ങളുമാണ് കളിക്കാനുള്ളത്.

ap22314292007531 0

“20-20യിലും ഏകദിനത്തിലും വ്യത്യസ്തമായ നായകന്മാരെ പരീക്ഷിക്കുവാൻ നോക്കുകയാണ്. അങ്ങനെ ആണെങ്കിൽ ഒരു താരത്തിന് കുറച്ച് സമർദ്ദം കുറയ്ക്കുവാൻ സാധിക്കും.മാത്രമല്ല അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ സ്ഥിരത കൈവരിക്കേണ്ടതും ആവശ്യമാണ്. പുതിയ രീതി ജനുവരിയിൽ പ്രാബല്യത്തിൽ വരും. ഇത് ഒരു താരത്തിന്റെ നായക സ്ഥാനം നഷ്ടമാക്കുന്നത് അല്ല.

രോഹിത് ശർമയുടെ ഭാരം കുറയ്ക്കാനും ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കാനും വേണ്ടിയാണ്. 20-20യിൽ പുതിയ സമീപനം ആവശ്യമാണ്. അതുകൊണ്ടു തന്നെ പുത്തൻ ശ്രമങ്ങൾ അനിവാര്യമാണ്. അന്തിമ തീരുമാനം എടുക്കുന്നത് കൂടിയാലോചനകൾക്ക് ശേഷമാകും. മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ രോഹിത് ശർമ,രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരുടെ ഭാഗം കേട്ട ശേഷം മാത്രമേ അത് തീരുമാനിക്കുകയുള്ളൂ.”- ഉന്നതൻ പറഞ്ഞു.

Previous articleബെന്‍ സ്റ്റോക്ക്സ് അല്ലാ. ഏറ്റവും വിലപിടിപ്പുള്ള താരം ഈ ഓസ്ട്രേലിയന്‍ കളിക്കാരനാവും. ആകാശ് ചോപ്രയുടെ പ്രവചനം
Next articleലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതകൾ അവർക്കാണ്; മെസ്സി