ബെന്‍ സ്റ്റോക്ക്സ് അല്ലാ. ഏറ്റവും വിലപിടിപ്പുള്ള താരം ഈ ഓസ്ട്രേലിയന്‍ കളിക്കാരനാവും. ആകാശ് ചോപ്രയുടെ പ്രവചനം

BEN STOKES 2022 T20 WC FINAL

ഡിസംബർ 16ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2023 മിനിലേലത്തിന് മുന്നോടിയായി, നിലവിലുള്ള 10 ടീമുകളും തങ്ങൾ നിലനിർത്തിയ താരങ്ങളെ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഈ ലേലത്തില്‍ ഏറ്റവും വിലയേറിയ താരം ആരാകും എന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ആകാശ് ചോപ്ര.

ഇത്തവണ ലേലത്തില്‍ ഒരുപിടി മികച്ച ഓള്‍റൗണ്ടര്‍മാരാണ് എത്തുക. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂൺ ഗ്രീനാകും ഏറ്റവും വിലയേറിയ കളിക്കാരന്‍ എന്നാണ് ആകാശ് ചോപ്ര കരുതുന്നത്. സെപ്തംബറിൽ ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ മികച്ച പ്രകടനമാണ് കാമറൂണ്‍ ഗ്രീന്‍ നടത്തിയത്.

cameron green

ഓസ്ട്രേലിയന്‍ താരത്തെ കൂടാതെ, ഇംഗ്ലണ്ടിന്റെ സാം കരൻ, ബെൻ സ്റ്റോക്‌സ് എന്നിവര്‍ക്കും ധാരാളം തുക ലഭിക്കും. മുമ്പ് പഞ്ചാബ് കിംഗ്‌സിനേയും ചെന്നൈ സൂപ്പർ കിംഗ്‌സിനേയും പ്രതിനിധീകരിച്ചിട്ടുള്ള കരൻ അടുത്തിടെ സമാപിച്ച ഐസിസി ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയിരുന്നു. അതേസമയം, ഐ‌പി‌എൽ 2022 പൂർണ്ണമായും നഷ്‌ടമായ സ്റ്റോക്‌സ് രണ്ട് തവണ (2017ലും 2018ലും) ഐ‌പി‌എൽ ലേലത്തിൽ വന്‍ തുക ലഭിച്ചിരുന്നു

See also  ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.
349240

“ലേലത്തില്‍ അവൻ തന്റെ പേര് ഉൾപ്പെടുത്തിയാൽ ഏറ്റവും വിലകൂടിയ കളിക്കാരന്‍ ഗ്രീനാകും. സാം കറന്‍ വിലയേറിയ രണ്ടാമത്തെ പിക്ക് ആകും സ്റ്റോക്ക്‌സ് മൂന്നാമനാകും. ലേലത്തിന്റെ ചലനാത്മകത വിചിത്രമാണ്, ആശ്ചര്യപ്പെടുത്താൻ കഴിയും, പക്ഷേ ഇതായിരിക്കണം മുൻഗണനാക്രമം,” ചോപ്ര തന്റെ ട്വീറ്റിൽ പറഞ്ഞു.

മുൻ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ മായങ്ക് അഗർവാളാകും ഏറ്റവും വിലപിടിപ്പുളള ഇന്ത്യന്‍ കളിക്കാരന്‍ എന്നും ചോപ്ര പറയുന്നുണ്ട്. മായങ്ക് മാർക്കണ്ഡേ, പിയൂഷ് ചൗള, അമിത് മിശ്ര, ക്ലാസെൻ, റീസ ഹെൻഡ്രിക്‌സ്, റിലീ റോസോവ് എന്നിവരും ടീമുകള്‍ക്ക് താത്പര്യമുണ്ടാകും എന്നും ചോപ്ര കൂട്ടിച്ചേർത്തു.

Scroll to Top