2 പന്ത് ബാക്കി നില്‍ക്കേ വിജയവുമായി അയര്‍ലണ്ട്. അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 7 വിക്കറ്റിന്‍റെ വിജയമാണ് അയര്‍ലണ്ട് നേടിയത്. മഴ കാരണം ഓവറുകള്‍ നഷ്ടമായ മത്സരത്തില്‍ ഡക്വർത്ത് ലൂയിസ് നിയമ പ്രകാരം 7 ഓവറില്‍ 56 റണ്‍സ് എന്ന വിജയലക്ഷ്യമാണ് അയര്‍ലണ്ടിനു മുന്നില്‍ വച്ചത്.

ബാറ്റ് ചെയ്യാന്‍ എത്തിയ എല്ലാ അയര്‍ലണ്ട് താരങ്ങളും പന്ത് അതിര്‍ത്തി കടത്തിയതോടെ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ വിജയം. നേടി. സ്റ്റെര്‍ലിങ്ങ് (16) ബാല്‍ബറിന്‍ (9) ടക്കര്‍ (14) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഹാരി ടെക്ടര്‍ (9) ഡോക്റെല്‍ (7) എന്നിവര്‍ പുറത്താകതെ നിന്നു.

344360

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 15 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും മഴ എത്തി. 26 ന് 3 എന്ന നിലയില്‍ വീണ അഫ്ഗാനെ പിടിച്ചുയര്‍ത്തിയത് ഉസ്മാന്‍ ഖാനിയായിരുന്നു. 40 പന്തില്‍ 3 ഫോറും 2 സിക്സുമടക്കം 44 റണ്‍സാണ് ഖാനി നേടിയത്.

344343

15 റണ്‍സ് നേടിയ അസമതുള്ളയുമായി ഖാനി ബാറ്റ് ചെയ്യുമ്പോഴാണ് മഴ എത്തിയത്. മാര്‍ക്ക് അഡെയര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ്വാ ലിറ്റില്‍ 2 വിക്കറ്റ് വീഴ്ത്തി. 15 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. വിജയത്തോടെ പരമ്പര അയര്‍ലണ്ട് (3-2) സ്വന്തമാക്കി.

മൂന്നു വിക്കറ്റ് നേടിയ മാര്‍ക്ക് അഡെയ്റാണ് കളിയിലെ താരം. 141 റണ്‍സും 2 വിക്കറ്റും നേടിയ ഡോക്റെല്ലാണ് പരമ്പരയിലെ താരം

Previous articleസിംബാബ്‌വെ പര്യടനത്തിനു ഇന്ന് തുടക്കം. ആദ്യ ഏകദിനത്തിനുള്ള സാധ്യത ഇലവന്‍. മത്സരം എങ്ങനെ കാണാം ?
Next articleസച്ചിന് എല്ലാ കാര്യങ്ങളും അറിയാം; സഹായങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഇപ്പോൾ ജീവിച്ചു പോകുന്നത് ബിസിസിഐയുടെ പെൻഷൻ കൊണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം വിനോദ് കാംബ്ലി രംഗത്ത്.