സച്ചിന് എല്ലാ കാര്യങ്ങളും അറിയാം; സഹായങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഇപ്പോൾ ജീവിച്ചു പോകുന്നത് ബിസിസിഐയുടെ പെൻഷൻ കൊണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം വിനോദ് കാംബ്ലി രംഗത്ത്.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് കേട്ടാൽ സങ്കടം വരുന്ന വാർത്തയുമായി മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി രംഗത്ത്. നിലവിൽ തൻ്റെ ഏക വരുമാനം ബിസിസിഐ നൽകുന്ന പെൻഷൻ മാത്രമാണെന്നാണ് താരം തുറന്നു പറഞ്ഞത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അസൈമെന്റുകൾ ലഭിക്കാനായി താൻ കാത്തിരിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് അറിയുമോ എന്ന മാധ്യമ പ്രർത്തകൻ്റെ ചോദ്യത്തിന് താരം മറുപടി നൽകി. സച്ചിന് തൻ്റെ എല്ലാ കാര്യങ്ങൾ അറിയാമെന്ന് കാംബ്ലി പറഞ്ഞു. എന്നാൽ സച്ചിൻ്റെ പക്കൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

images 13 1


ഇപ്പോഴും സച്ചിൻ അടുത്ത സുഹൃത്താണെന്നും എല്ലാ സന്ദർഭങ്ങളിലും എല്ലാകാലത്തും എന്നോടൊപ്പം സച്ചിൻ ഉണ്ടെന്നും കാംബ്ലി കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..”‘അഞ്ച് മണിക്ക് ഉറക്കമുണർന്നാണ് ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലേക്ക് പോയ്ക്കൊണ്ടിരുന്നത്. അത് ബുദ്ധിമുട്ടായിരുന്നു. പിന്നീട് വൈകുന്നേരങ്ങളിൽ ബികെസി ഗ്രൗണ്ടിൽ പരിശീലിപ്പിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഞാൻ ബിസിസിഐയുടെ പെൻഷനെയാണ് പൂർണമായും ആശ്രയിക്കുന്നത്.

images 14 1

മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സഹായത്തിനായി സമീപിച്ചിരുന്നു.ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയിലുണ്ടായിരുന്നുവെങ്കിലും അതൊരു പ്രതിഫലമില്ലാത്ത ജോലിയായിരുന്നു. എനിക്കൊരു കുടുംബമുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് എന്നെ ആവശ്യമെങ്കിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് എംസിഐയോട് പറഞ്ഞിട്ടുണ്ട്.”- കാംബ്ലി പറഞ്ഞു.