ഹിറ്റ്മാന്‍ അല്ല ! ഡക്ക്മാന്‍. നാണക്കേടിന്‍റെ റെക്കോഡിട്ട് രോഹിത് ശര്‍മ്മ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പൂജ്യത്തിന് പുറത്തായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെയാണ് ഹിറ്റ്മാന്‍റെ വിക്കറ്റ് നഷ്ടമായത്.

ഖലീല്‍ അഹമ്മദിന്‍റെ പന്തില്‍ ശിവം ഡൂബൈക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് ശര്‍മ്മ പുറത്തായത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ എന്ന റെക്കോഡ് രോഹിത് സ്വന്തമാക്കി. 18 ഡക്കുകളാണ് രോഹിത് ശര്‍മ്മയുടെ പേരിലുള്ളത്.

ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ക്കും 18 ഡക്കുകളാണ് ഉള്ളത്.

Most ducks in the IPL

  • 18 – Rohit Sharma*
  • 18 – Glenn Maxwell
  • 18 – Dinesh Karthik
  • 16 – Piyush Chawla
  • 16 – Sunil Narine
Previous articleസഞ്ചുവിനും രക്ഷിക്കാനായില്ല. രാജസ്ഥാന് ആദ്യ മത്സരത്തിൽ പരാജയം.