2024 ട്വന്റി20 ലോകകപ്പിനുള്ള തന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വസീം ജാഫർ. ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടൂർണമെന്റിനുള്ള ടീമിനെയാണ് ജാഫർ തെരഞ്ഞെടുത്തിരിക്കുന്നത്. ജാഫറിന്റെ ടീമിലെ പ്രധാന കാര്യം മികച്ച പ്രകടനം പുറത്തെടുക്കുന്ന അക്ഷർ പട്ടേലിനെ ഒഴിവാക്കിയിട്ടുണ്ട് എന്നതാണ്.
മാത്രമല്ല സഞ്ജു സാംസനെയും റിഷഭ് പന്തിനെയും ജാഫർ തന്റെ 15 അംഗ സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത രാഹുലിനെ ജാഫർ തന്റെ ടീമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇത്തരത്തിൽ ചില മാറ്റങ്ങളുമായാണ് ജാഫർ തന്റെ ടീം തിരഞ്ഞെടുത്തിരിക്കുന്നത്.
രാജസ്ഥാനായി ഈ സീസണിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ജയസ്വാൾ തന്നെയാണ് ജാഫറിന്റെ ഇന്ത്യൻ ടീമിലെ ഓപ്പണർ. രോഹിത് ശർമയ്ക്കൊപ്പം ജയസ്വാളാവും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക. ശേഷം മൂന്നാം നമ്പറിൽ ഇന്ത്യയ്ക്കായി വിരാട് കോഹ്ലി ക്രീസിലെത്തും എന്നാണ് ജാഫർ പറയുന്നത്.
ശേഷം നാലാം നമ്പറിൽ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗും കാണാൻ സാധിക്കുമെന്ന് ജാഫർ കരുതുന്നു. അഞ്ചാം നമ്പറിൽ വിക്കറ്റ് കീപ്പർമാരായ സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരിൽ ഒരാൾ ഉണ്ടാവുമെന്നും ജാഫർ പറയുന്നു. എന്നാൽ ഇത് ആരാണ് എന്ന് ജാഫർ വ്യക്തമാക്കുന്നില്ല.
ലോകകപ്പിലെ ഇന്ത്യയുടെ ഫിനിഷർമാരായി ജാഫർ തിരഞ്ഞെടുത്തിരിക്കുന്നത് ശിവം ദുബെയെയും റിങ്കു സിംഗിനെയുമാണ്. ഒപ്പം ഓൾറൗണ്ടർമാരായി മുംബൈ നായകൻ ഹർദിക് പാണ്ട്യയേയും ചെന്നൈ താരം രവീന്ദ്ര ജഡേജയും ജാഫർ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ അക്ഷർ പട്ടേലിനെ ജാഫർ പൂർണമായും തന്റെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്.
ഈ ഐപിഎല്ലിൽ ഭേദപ്പെട്ട പ്രകടനമാണ് അക്ഷർ കാഴ്ച വെച്ചിട്ടുള്ളത്. 2024 ഐപിഎല്ലിൽ 134 റൺസ് സ്വന്തമാക്കാൻ അക്ഷറിന് സാധിച്ചിട്ടുണ്ട്. ഒപ്പം 7 വിക്കറ്റുകളും അക്ഷർ സ്വന്തമാക്കുകയുണ്ടായി. എന്നിട്ടും ഇന്ത്യ അക്ഷറിനെ ടീമിൽ എടുക്കരുത് എന്നാണ് ജാഫർ പറയുന്നത്.
ജാഫറിന്റെ ടീമിന്റെ സ്പിൻ വിഭാഗത്തിൽ ഉൾപ്പെടുന്നത് ചാഹലും കുൽദീപ് യാദവുമാണ്. ഒപ്പം പേസ് ബോളർമാരായി ബൂമ്ര, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ് എന്നിവരെ ജാഫർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ മികച്ച ഒരു 15 അംഗ ടീമിനെയാണ് ജാഫർ ട്വന്റി20 ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസനെയടക്കം വേണ്ട രീതിയിൽ പരിഗണിച്ചാണ് ജാഫർ തന്റെ ടീം നിർമ്മിച്ചിരിക്കുന്നത്. സമീപകാലത്തെ സഞ്ജുവിന്റെ പ്രകടനം കണക്കിലെടുത്താണ് ജാഫറിന്റെ ഈ തീരുമാനം.