സഞ്ജുവാണ് ലോകകപ്പിൽ കളിക്കാൻ യോഗ്യൻ. ഇന്ത്യയുടെ X ഫാക്ടർ ആവുമെന്ന് സുരേഷ് റെയ്‌ന.

sanju fielding

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള സ്ക്വാഡിലെ അംഗമാണ് സഞ്ജു സാംസൺ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സഞ്ജു സാംസണിന് സാധിച്ചില്ല. എന്നിരുന്നാലും 2024 ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ വിക്കറ്റ് കീപ്പറായി കളിക്കാൻ സാധ്യതയുള്ള താരമാണ് സഞ്ജു.

സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. ലോകകപ്പിൽ ഇന്ത്യ സഞ്ജു സാംസണിനെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്നാണ് റെയ്ന പറയുന്നത്. ഒരു കാരണവശാലും സഞ്ജു എഴുതിത്തള്ളാൻ സാധിക്കുന്ന ക്രിക്കറ്ററല്ല എന്ന് റെയ്ന പറഞ്ഞു വയ്ക്കുന്നു.

ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർ സ്ലോട്ടിലേക്കായി വലിയൊരു മത്സരം തന്നെ നടക്കുന്നുണ്ട് എന്നാണ് സുരേഷ് റെയ്ന പറയുന്നത്. അതുകൊണ്ടുതന്നെ സെലക്ടർമാർ കൃത്യമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട് എന്നും റെയ്ന സൂചിപ്പിക്കുന്നു.

“ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ലോട്ടിനായി വലിയൊരു മത്സരം തന്നെ നടക്കുന്നതായി എനിക്ക് തോന്നുന്നു. റിഷഭ് പന്ത് ലോകകപ്പ് ആവുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കും. രാഹുലും ടീമിലേക്ക് തിരിച്ചുവരും. സഞ്ജു സാംസണും ജിതേഷ് ശർമയും ടീമിനൊപ്പം തന്നെയുണ്ട്. ഇഷാൻ കിഷനും ലൈം ലൈറ്റിലുണ്ട്. അതുകൊണ്ടു തന്നെ ആ പൊസിഷൻ വളരെ നിർണായകമായി മാറും.”- സുരേഷ് റെയ്ന പറയുന്നു.

Read Also -  "ഇന്ത്യൻ ടീം സെലക്ഷനിൽ ഫേവറൈറ്റിസം. ഗില്ലിന് പകരം ഋതുരാജ് വേണമായിരുന്നു." മുൻ താരം പറയുന്നു.

“സഞ്ജു സാംസണെ നമുക്ക് യാതൊരു കാരണവശാലും എഴുതിത്തള്ളാൻ സാധിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് സഞ്ജു നേടിയത്. മാത്രമല്ല സഞ്ജു ഒരു ഭയമില്ലാത്ത ബാറ്ററാണ്. ഒരു മികച്ച വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും കളിക്കാനും സഞ്ജുവിന് സാധിക്കും.”

“എപ്പോഴൊക്കെ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മികവ് പുലർത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ഒപ്പം ജിതേഷ് ശർമ, കെഎൽ രാഹുൽ, റിഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരും ഇന്ത്യൻ ടീമിലുണ്ട്. അതിനാൽ തന്നെ അതൊരു വലിയ തീരുമാനം ആയിരിക്കും.”- സുരേഷ് റെയ്ന കൂട്ടിച്ചേർക്കുന്നു.

എന്നാൽ സഞ്ജു സാംസനാണ് ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പറാവാൻ യോഗ്യനെന്നും റെയ്ന പറയുകയുണ്ടായി. “ഞാൻ സഞ്ജുവിനെയാണ് വിക്കറ്റ് കീപ്പർ ബാറ്ററായി തിരഞ്ഞെടുക്കുന്നത്. കാരണം മധ്യഓവറുകളിൽ മികച്ച പിക്കപ്പ് ഷോട്ടുകൾ കളിക്കാൻ സഞ്ജു സാംസന് സാധിക്കും. ഈ സെലക്ഷനിൽ ഇന്ത്യൻ പ്രീമിയർ ലീഗും ഒരു പ്രധാന റോൾ വഹിക്കും എന്നാണ് ഞാൻ കരുതുന്നത്.”

“അഫ്ഗാനിസ്ഥാനെതിരായ പരമ്പരയും സഞ്ജുവിന് വലിയൊരു അവസരമായിരിക്കും. ലോകകപ്പിൽ ഇന്ത്യയുടെ എക്സ് ഫാക്ടറായി സഞ്ജു മാറിയേക്കും.”- സുരേഷ് റെയ്ന പറഞ്ഞു വയ്ക്കുന്നു.

Scroll to Top