ഐസിസി ഏകദിന ലോകകപ്പില്‍ റെക്കോഡുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ന്യൂസിലന്‍റിനെതിരെയുള്ള സെമിഫൈനല്‍ പോരാട്ടത്തില്‍ മൂന്നാം വിക്കറ്റ് നേടിയതോടെ മുഹമ്മദ് ഷമി ഏകദിന ലോകകപ്പ് വേദിയില്‍ തന്‍റെ 50ാം വിക്കറ്റ് തികച്ചു. ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന താരം കൂടിയായി ഇന്ത്യന്‍ പേസര്‍ മാറി.
തന്‍റെ 17ാം ഇന്നിംഗ്സില്‍ നിന്നാണ് ഷമി 50 വിക്കറ്റ് തികച്ചത്. 19 ഇന്നിംഗ്സില്‍ നിന്നും 50 വിക്കറ്റ് തികച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ റെക്കോഡാണ് ഷമി മറികടന്നത്. ലസിത് മലിംഗ (25) ട്രെന്‍റ് ബോള്‍ട്ട് (28) ഗ്ലെന്‍ മഗ്രാത്ത് (30) എന്നിവരാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തൊട്ടു പുറകില്‍.
50 ഏകദിന ലോകകപ്പ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മുഹമ്മദ് ഷമി. 44 വിക്കറ്റ് വീതം നേടിയട്ടുള്ള സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥുമാണ് ഷമിക്ക് പിന്നിലുള്ളത്.