“മത്സരത്തിൽ തോറ്റത് ഞാൻ മറന്നുപോയി”. ധോണിയെ പ്രശംസിച്ച് സാക്ഷി. വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്‌.

Dhoni vs dc 2024

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് വിശാഖപട്ടണത്ത് ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനായി മുൻനിരയിലുള്ള ബാറ്റർമാരൊക്കെയും അടിച്ചു തകർക്കുകയുണ്ടായി.

മാത്രമല്ല കഴിഞ്ഞ ഒന്നര വർഷമായി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്ന പന്തിന്റെ ഒരു തിരിച്ചുവരവും മത്സരത്തിൽ കാണാൻ സാധിച്ചു. ഇങ്ങനെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 191 റൺസ് എന്ന വമ്പൻ സ്കോർ കണ്ടെത്തുകയായിരുന്നു. ശേഷം മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ മുൻനിര തകർന്നതോടെ ചെന്നൈ 20 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. എന്നാൽ മത്സരത്തിൽ ധോണി കളിച്ച ഇന്നിങ്സ് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കുറച്ചധികം കാലങ്ങൾക്ക് ശേഷമാണ് ധോണിയിൽ നിന്ന് ഇത്ര മികച്ച ഒരു ഇന്നിംഗ്സ് ഉണ്ടാവുന്നത്. മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയ ധോണി 16 പന്തുകളിൽ 37 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. എന്നിരുന്നാലും ടീമിനെ വിജയത്തിൽ എത്തിക്കുന്നതിൽ ധോണി പരാജയപ്പെടുകയായി.

പക്ഷേ വിശാഖപട്ടണത്ത് അണിനിരന്ന ആരാധകർക്ക് ധോണിയുടെ ഈ വെടിക്കെട്ട് ഇന്നിങ്സ് വലിയ ആവേശം തന്നെയാണ് നൽകിയത്. തന്റെ 42ആം വയസ്സിലും ധോണി കാട്ടുന്ന ഈ അവിശ്വസനീയ പ്രകടനം ആരാധകർക്ക് അത്ഭുതമുണ്ടാക്കി. പക്ഷേ മത്സരത്തിനുശേഷം മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

See also  പാണ്ഡ്യയെ എന്തിനാണ് നിങ്ങൾ കൂവുന്നത്? വേറെ ഒരിടത്തും ഇത് നടക്കില്ല. പിന്തുണയുമായി അശ്വിൻ.

മഹേന്ദ്ര സിംഗ് ധോണിയുടെ മത്സരത്തിലെ പ്രകടനം ചെന്നൈയുടെ പരാജയത്തെ പോലും അപ്രാധാന്യമുള്ളതാക്കി എന്നാണ് സാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറച്ചത്. ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്തിന് സ്വാഗതം നൽകിയാണ് സാക്ഷി തന്റെ പോസ്റ്റ് ആരംഭിച്ചത്. “പന്തിന് തിരികെ സ്വാഗതം. ധോണി ഇവിടെയുണ്ട്. ഞങ്ങൾ മത്സരത്തിൽ പരാജയപ്പെട്ടത് ഞാൻ ഒരു നിമിഷം തിരിച്ചറിഞ്ഞില്ല.”- ഇങ്ങനെയാണ് സാക്ഷി ധോണി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചേർത്തത്. ഒപ്പം ധോണി ഐപിഎൽ അവാർഡുമായി നിൽക്കുന്ന ചിത്രവും സാക്ഷി ചേർക്കുകയുണ്ടായി.

ഈ ചിത്രമാണ് ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാൽ സാക്ഷി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യം തന്നെയാണ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയം നേരിട്ടങ്കിലും ഗ്യാലറിയിലിരുന്ന മുഴുവൻ ആരാധകരും ആർപ്പുവിളിച്ചത് മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിനാണ്. മത്സരത്തിലെ പരാജയത്തിനിടയിലും ആരാധകർ അങ്ങേയറ്റം ആവേശത്തോടെ തന്നെയാണ് മൈതാനം വിട്ടത്. ധോണി ആരാധകർക്ക് എല്ലാത്തരത്തിലും ഒരു വിരുന്നു തന്നെയായിരുന്നു വിശാഖപട്ടണത്ത് നടന്ന മത്സരം.

Scroll to Top