മത്സരം ജയിച്ചിട്ടും പന്തിന് തിരിച്ചടി. വമ്പൻ പിഴ ചുമത്തി ബിസിസിഐ.

KHALEEL AND PANT

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ വിജയം നേടിയിട്ടും ഡൽഹി ക്യാപിറ്റൽസ് നായകന് തിരിച്ചടി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ കോഡ് ഓഫ് കണ്ടക്ട് ലംഘനം നടന്നതിന്റെ പേരിൽ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ ശിക്ഷ നൽകിയിരിക്കുകയാണ് ബിസിസിഐ.

മത്സരത്തിൽ ഒരു തകർപ്പൻ വിജയം തന്നെയായിരുന്നു ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ചെന്നൈയുടെ ഈ സീസണിലെ ആദ്യ പരാജയവും മത്സരത്തിൽ കാണുകയുണ്ടായി. ശേഷമാണ് പന്തിനെതിരെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ പിഴ ചുമത്തിയത്

ഈ സീസണിലെ ഡൽഹി ടീമിന്റെ ആദ്യ നിയമലംഘനം മാത്രമാണ് ഇത്. അതിനാൽ തന്നെ ഐപിഎല്ലിന്റെ നിയമത്തിനനുസൃതമായ രീതിയിൽ 12 ലക്ഷം രൂപയാണ് ഡൽഹി ക്യാപിറ്റൽസ് നായകന് പിഴയായി നൽകിയിരിക്കുന്നത്. ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഇത് രണ്ടാം തവണയാണ് ഒരു നായകനുമേൽ ഇത്ര വലിയ തുക പിഴ ചുമത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലും സമാനമായ സംഭവം ഉണ്ടായി. മത്സരത്തിൽ ഗുജറാത്തിന്റെ നായകൻ ശുഭ്മാൻ ഗില്ലിനെതിരെയാണ് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. ശേഷമാണ് പന്തിനെതിരെയും ഇത്തരമൊരു ആക്ഷൻ ബിസിസിഐ കൈക്കൊണ്ടത്.

Read Also -  ലക്നൗനെ സ്വന്തം തട്ടകത്തില്‍ നാണം കെടുത്തി. കൂറ്റന്‍ വിജയവുമായി കൊല്‍ക്കത്ത

മത്സരത്തിൽ വളരെ മികച്ച പ്രകടനം ആയിരുന്നു പന്ത് കാഴ്ചവച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ക്രിക്കറ്റിൽ നിന്ന് മാറിനിന്ന പന്തിന്റെ ഒരു തിരിച്ചുവരവ് മത്സരത്തിൽ കാണാൻ സാധിച്ചു. തിരിച്ചുവരവിൽ തന്റെ ആദ്യ അർത്ഥ സെഞ്ച്വറി സ്വന്തമാക്കാനും പന്തിന് സാധിച്ചു. മത്സരത്തിൽ 32 പന്തുകളിൽ 51 റൺസാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ നേടിയത്. പന്തിനൊപ്പം ഡൽഹിയുടെ ഇന്നിംഗ്സിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഡേവിഡ് വാർണറും പൃഥ്വി ഷായുമായിരുന്നു. ഇരുവവരുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ 191 എന്ന ശക്തമായ സ്കോർ സ്വന്തമാക്കാൻ ഡൽഹിക്ക് സാധിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻനിര തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ അജിങ്ക്യ രഹാനെ 30 പന്തുകളിൽ 45 റൺസുമായി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ശേഷം അവസാന ഓവറുകളിൽ മഹേന്ദ്ര സിംഗ് ധോണി തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്തുന്നതിന്റെ സൂചനകളും നൽകുകയുണ്ടായി. മത്സരത്തിൽ 4 ബൗണ്ടറികളും 3 സിക്സറുകളും ധോണി സ്വന്തമാക്കി. 16 പന്തുകൾ നേരിട്ട ധോണി 37 റൺസ് ആണ് നേടിയത്. എന്നിരുന്നാലും 20 റൺസിന്റെ പരാജയം ചെന്നൈ ഏറ്റുവാങ്ങുകയുണ്ടായി.

Scroll to Top