ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റ് മത്സരത്തിൽ ഒരു ആവേശോജ്ജ്വല വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം സ്ഥാപിച്ചെടുക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിലെ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിൽ ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഈ വിജയത്തോടെ ചാമ്പ്യൻഷിപ്പ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ന്യൂസിലാൻഡ് ടീമാണ് പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ഇതുവരെ ഈ സർക്കിളിൽ 4 മത്സരങ്ങൾ മാത്രമാണ് ന്യൂസിലാൻഡ് കളിച്ചിട്ടുള്ളത്. ഇതിൽ 3 മത്സരങ്ങളിൽ കിവികൾ വിജയം നേടിയപ്പോൾ ഒരു മത്സരത്തിൽ പരാജയപ്പെട്ടു. അങ്ങനെ 75 പോയിന്റ് ശതമാനവുമായാണ് ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ശേഷമാണ് ഇന്ത്യ രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഇതുവരെ ഈ സർക്കിളിൽ 8 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിൽ 5 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയപ്പോൾ 2 മത്സരങ്ങളിൽ പരാജയം നേരിടുകയായിരുന്നു. ഒരു മത്സരം സമനിലയായ പശ്ചാത്തലത്തിൽ 62 പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. ഇതിൽ 64.58 പോയിന്റ് ശതമാനവുമായാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
എന്നാൽ റാഞ്ചി ടെസ്റ്റിലെ പരാജയത്തോടെ കൂടി ഇംഗ്ലണ്ടിന്റെ നില കൂടുതൽ പരുങ്ങലിലായി. ഈ പരാജയത്തോടെ എട്ടാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഇതുവരെ 9 മത്സരങ്ങൾ ഈ സർക്കിളിൽ കളിച്ച ഇംഗ്ലണ്ടിന് 3 മത്സരങ്ങളിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്.
ഇന്ത്യക്കെതിരെ പരമ്പരയിൽ ഇതിനോടകം തന്നെ 3 മത്സരങ്ങളിൽ ഇംഗ്ലണ്ട് പരാജയം അറിഞ്ഞു. പൂർണ്ണമായും 5 മത്സരങ്ങൾ ഈ സർക്കിളിൽ പരാജയപ്പെട്ട ഇംഗ്ലണ്ടിന് 21 പോയിന്റ്കൾ മാത്രമാണുള്ളത്. 19.44 പോയിന്റ് ശതമാനവുമായാണ് ഇംഗ്ലണ്ട് നിലവിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്നത്.
ഈ സർക്കിളിൽ 10 മത്സരങ്ങളിൽ നിന്ന് 6 വിജയം സ്വന്തമാക്കിയിട്ടുള്ള ഓസ്ട്രേലിയയാണ് ഇന്ത്യയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. 55 പോയിന്റ് ശതമാനവുമായാണ് ഓസ്ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടു മത്സരങ്ങളിൽ ഒരു വിജയവും ഒരു പരാജയവും സ്വന്തമാക്കിയ ബംഗ്ലാദേശ് 50 പോയിന്റ് ശതമാനവുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു.
5 മത്സരങ്ങളിൽ നിന്ന് 2 വിജയം മാത്രം സ്വന്തമാക്കിയ പാകിസ്ഥാനാണ് പോയിന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കിയാൽ പോയിന്റ്സ് ടേബിളിൽ ഇനിയും മെച്ചപ്പെട്ട നേട്ടങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
Pos | Team | Matches | Won | Lost | Drawn | NR | Points | PCT |
---|---|---|---|---|---|---|---|---|
1 | New Zealand | 4 | 3 | 1 | 0 | 0 | 36 | 75.0 |
2 | India | 8 | 5 | 2 | 1 | 0 | 62 | 64.58 |
3 | Australia | 10 | 6 | 3 | 1 | 0 | 66 | 55.0 |
4 | Bangladesh | 2 | 1 | 1 | 0 | 0 | 12 | 50.0 |
5 | Pakistan | 5 | 2 | 3 | 0 | 0 | 22 | 36.66 |
6 | West Indies | 4 | 1 | 2 | 1 | 0 | 16 | 33.33 |
7 | South Africa | 4 | 1 | 3 | 0 | 0 | 12 | 25.0 |
8 | England | 9 | 3 | 5 | 1 | 0 | 21 | 19.44 |
9 | Sri Lanka | 2 | 0 | 2 | 0 | 0 | 0 | 0.0 |