ധോണി 4ആം നമ്പറിലൊന്നും ഇറങ്ങേണ്ട. അതൊക്കെ മണ്ടത്തരമാണെന്ന് മുൻ ഓസീസ് നായകൻ.

ezgif 3 bc07c9f5ed

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഒരുപാട് വർഷങ്ങളായി ഇന്ത്യക്കായും ചെന്നൈ സൂപ്പർ കിംഗ്സിനായും ഫിനിഷറുടെ റോളിൽ തന്നെയാണ് ധോണി കളിക്കുന്നത്. എന്നാൽ കഴിഞ്ഞ ഐപിഎൽ മത്സരങ്ങൾക്ക് ശേഷം ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ധോണി അവസാന ഓവർ വരെ കാത്തുനിൽക്കേണ്ടതില്ലെന്നും, അതിനുമുൻപ് ക്രീസിലെത്തി ആക്രമണം അഴിച്ചു വിടണമെന്നും മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം പറയുകയുണ്ടായി. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്കും സഞ്ജയ്‌ മഞ്ജരേക്കറും. ധോണി കാലാകാലങ്ങളായി ഫിനിഷറുടെ ജോലിയാണ് ചെയ്യുന്നതെന്നും, അതിനാൽ തന്നെ ഒരുപാട് നേരത്തെ ബാറ്റിംഗ് ഇറങ്ങേണ്ടതില്ല എന്നുമാണ് ക്ലാർക്ക് പറയുന്നത്.

തന്റെ ടീമിന് ആവശ്യമായ രീതിയിൽ ഫിനിഷറുടെ റോളിൽ തന്നെ ധോണി തുടരണമെന്ന് ക്ലാർക്ക് നിർദ്ദേശിക്കുന്നു. അതിനാൽ തന്നെ ഒരുപാട് പന്തുകൾ ധോണി കളിക്കേണ്ടതില്ലെന്നും ക്ലാർക്ക് ചൂണ്ടിക്കാട്ടി. മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറും ഈ അഭിപ്രായമാണ് മുന്നോട്ടു വച്ചിരുന്നു.

ടീമിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഏറ്റവും വലിയ കരുത്ത് വിക്കറ്റ് കീപ്പിംഗാണ് എന്ന് മഞ്ജരേക്കർ സമ്മതിക്കുന്നു. ഒപ്പം ചെന്നൈയിൽ ധോണി വഹിക്കേണ്ട മറ്റൊരു പ്രധാന കർത്തവ്യം ഋതുരാജിനെ സഹായിക്കുക എന്നതാണെന്നും മഞ്ജരേക്കർ സൂചിപ്പിച്ചു.

“ചെന്നൈ ടീമിൽ ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവർക്ക് മുകളിൽ ധോണി എത്തണമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അത് ശരിയായ ഒരു ആശയമാണോ? ഞാൻ അത്ഭുതപ്പെടുന്നു. ഒരുപക്ഷേ അങ്ങനെ ആയിരിക്കില്ല. കഴിഞ്ഞ സീസണിൽ എന്താണോ ധോണി പുറത്തെടുത്തത് അതുതന്നെ ഈ സീസണിലും പുറത്തെടുക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറച്ചു പന്തുകളെ നേരിട്ടുള്ളൂവെങ്കിലും പരമാവധി ഇമ്പാക്ട് സൃഷ്ടിക്കാൻ ധോണിക്ക് സാധിക്കും.”

See also  റിഷഭ് പന്തിനെ മറികടന്നു, ജിതേഷിനെ ഇല്ലാതാക്കി. സഞ്ജു ലോകകപ്പ് പ്രയാണത്തിൽ. അവിസ്മരണീയ പ്രകടനങ്ങൾ.

“ആ മത്സരത്തിൽ തന്നെ 16-17 പന്തുകളിൽ നിന്ന് 30 റൺസ് നേടാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. വിക്കറ്റ് കീപ്പിംഗാണ് ധോണിയുടെ ഏറ്റവും വലിയ ശക്തി. ഒപ്പം ഋതുരാജിനെ സഹായിക്കുകയും ചെറിയ ക്യാമിയോകളുമായി തിളങ്ങുകയും ചെയ്യാൻ ധോണിക്ക് സാധിക്കും മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ധോണിയെ ഇറക്കുക എന്നത് അത്ര മികച്ച ആശയം ആയിരിക്കില്ല.”- സഞ്ജയ് മഞ്ജരേക്കർ പറയുന്നു.

“സഞ്ജയ് പറഞ്ഞത് സത്യമാണ്. അത്തരമൊരു നീക്കം നടത്തേണ്ട കാര്യമില്ല. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റ് എടുത്താലും അതല്ല ധോണിയുടെ റോൾ. ഒരുപക്ഷേ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങിയ സാഹചര്യങ്ങൾ ധോണിക്ക് ഉണ്ടായിരുന്നു. പക്ഷേ പൊതുവേ ധോണി ഒരു ഫിനിഷറാണ്. ഇതുവരെ ലോക ക്രിക്കറ്റിൽ കണ്ടതിൽ ഏറ്റവും മികച്ച ഫിനിഷറാണ് അദ്ദേഹം. അതിൽ നിന്നും മാറ്റം വരുത്തേണ്ട ആവശ്യമില്ല.”

“ടീമിലുള്ള മറ്റു താരങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും കൂടുതൽ റിസ്കുകൾ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ധോണിയുടെ മറ്റൊരു കർത്തവ്യം. ഇപ്പോൾ തന്നെ ടീമിൽ ആവശ്യമായ ജോലികൾ ധോണി ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ധോണി ഇത് ആവർത്തിക്കുകയാണ്.”- ക്ലാർക്ക് പറയുന്നു.

Scroll to Top