റിഷഭ് പന്തിനെ മറികടന്നു, ജിതേഷിനെ ഇല്ലാതാക്കി. സഞ്ജു ലോകകപ്പ് പ്രയാണത്തിൽ. അവിസ്മരണീയ പ്രകടനങ്ങൾ.

ezgif 7 8b321e8c40

ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറി നേടി പ്രശംസകൾ ഏറ്റുവാങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ ഐപിഎല്ലിലെ തുടർച്ചയായ നാലാം വിജയമാണ് സഞ്ജുവിന്റെ ഈ മികച്ച പ്രകടനത്തോടെ പിറന്നത്.

മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ നേടിയത്. സഞ്ജു 42 പന്തുകളിൽ 69 റൺസാണ് മത്സരത്തിൽ നേടിയത്. 8 ബൗണ്ടറികളും 2 സിക്സറുകളുമാണ് സഞ്ജുവിന്റെ ഈ കിടിലൻ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ റൈസിൽ മുന്നിലെത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ പന്തിനെ ഓവർടേക്ക് ചെയ്താണ് ഇപ്പോൾ സഞ്ജു ഐപിഎല്ലിൽ മികവ് പുലർത്തിരിക്കുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവുമധികം റൺസ് ഈ ഐപിഎല്ലിൽ സ്വന്തമാക്കിയ താരമായി സഞ്ജു സാംസൺ മാറിയിട്ടുണ്ട്. ഐപിഎല്ലിലെ മുഴുവൻ വിക്കറ്റ് കീപ്പർമാരെ എടുത്താലും ഈ എഡിഷനിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരം സഞ്ജു തന്നെയാണ്.

ഇതുവരെ 4 മത്സരങ്ങൾ ഈ ഐപിഎല്ലിൽ കളിച്ച സഞ്ജു 59 എന്ന വലിയ ശരാശരിയോടെ 178 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസനെ പിന്തള്ളിയാണ് സഞ്ജു ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതുവരെ 177 റൺസാണ് ക്ലാസൻ ഈ ഐപിഎല്ലിൽ നേടിയിട്ടുള്ളത്.

See also  കേവലം 3 ബോൾ കളിക്കാനാണോ ധോണി? നേരത്തെ ക്രീസിലെത്താത്തത് ചോദ്യം ചെയ്ത് മുൻ താരങ്ങൾ..

ഇതുവരെ 4 ഇന്നിങ്സുകൾ ഈ ഐപിഎല്ലിൽ കളിച്ച സഞ്ജു 2 അർത്ഥ സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. ലക്നൗവിനെതിരായ തന്റെ ആദ്യ മത്സരത്തിൽ പുറത്താവാതെ സഞ്ജു 82 റൺസ് സ്വന്തമാക്കിയിരുന്നു. ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് റിഷഭ് പന്താണ്.

ഇതുവരെ 4 ഇന്നിങ്സുകൾ കളിച്ച പന്തും രണ്ട് അർത്ഥസെഞ്ച്വറികൾ നേടി കഴിഞ്ഞു. 152 റൺസാണ് 4 ഇന്നിംഗ്സുകളിൽ നിന്ന് പന്ത് നേടിയത്. പന്തിന് പിന്നിലായി മൂന്നാം സ്ഥാനത്തുള്ളത് ലക്നൗ ടീമിന്റെ നായകൻ കെ എൽ രാഹുലാണ്. 3 മത്സരങ്ങൾ കളിച്ച രാഹുൽ ഇതുവരെ 93 റൺസാണ് നേടിയിട്ടുള്ളത്. 31 എന്ന ശരാശരിയാണ് രാഹുലിനുള്ളത്.

ഈ മൂന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരെ മാറ്റി നിർത്തിയാൽ മറ്റുള്ളവർ ആരുംതന്നെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. ലോകകപ്പിൽ ഇന്ത്യ വലിയ രീതിയിൽ പരിഗണിച്ചിരുന്ന താരം ജിതേഷ് ശർമയാണ്. എന്നാൽ ഈ ഐപിഎല്ലിൽ ഇതുവരെ ഫ്ലോപ്പ് പ്രകടനമാണ് ജിതേഷ് കാഴ്ച വെച്ചിട്ടുള്ളത്. ഇഷാൻ കിഷൻ, ധ്രുവ് ജൂറൽ എന്നിവരും തങ്ങൾക്ക് ലഭിച്ച അവസരം നന്നായി വിനിയോഗിച്ചിട്ടില്ല. അതിനാൽ തന്നെ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്കുള്ള സഞ്ജു സാംസന്റെ സാധ്യതകൾ ഈ പ്രകടനങ്ങളോടെ വർദ്ധിച്ചിരിക്കുകയാണ്.

Scroll to Top