ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ രാജസ്ഥാന്‍ റോയല്‍സ് 12 റണ്‍സിനു പരാജയപ്പെടുത്തിയപ്പോള്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പട്ടത് റിയാന്‍ പരാഗിനെയായിരുന്നു. ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട രാജസ്ഥാന്‍ റോയല്‍സിനെ മികച്ച സ്കോറില്‍ എത്തിച്ചത് ഈ അസം താരമായിരുന്നു.
45 പന്തില്‍ 7 ഫോറും 6 സിക്സുമായി 84 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ കുറേ കാലമായി ട്രോളന്‍മാരുടെ ഇരയാണ് റിയാന്‍ പരാഗ്. കളത്തിലെ പ്രകടനത്തിന് നിരവധി വിമര്‍ശനങ്ങളും ട്രോളുകളും താരത്തിനു ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് ഈ യുവതാരം.
മറ്റുള്ളവര്‍ തന്നെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് അതിനൊന്നും താന്‍ പ്രാധാന്യം കൊടുക്കുന്നില്ലാ എന്ന് പരാഗ് പറഞ്ഞു. ” ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൂജ്യത്തില്‍ പുറത്തായാലും എന്നെക്കുറിച്ച് ഞാന്‍ മോശമായി ചിന്തിക്കില്ലാ. എന്‍റെ കഴിവിനെ പറ്റി എനിക്ക് നല്ല ധാരണയുണ്ട്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് എനിക്ക് പ്രശ്നമില്ലാ. എനിക്ക് ഒരു ലൈഫ് സ്റ്റെല്‍ ഉണ്ട്. അതില്‍ തന്നെ തുടരും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആവശ്യമില്ലാ. ” റിയാന്‍ പരാഗ് പറഞ്ഞു.
അതേ സമയം പരാഗിനെ വിമര്‍ശിക്കുന്നത് നിര്‍ത്താന്‍ ഇര്‍ഫാന്‍ പത്താന്‍ ആവശ്യപ്പെട്ടു. വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യക്ക് ഒരു സൂപ്പര്‍ സ്റ്റാറിനെ നഷ്ടമാകും. വിവിധ ബാറ്റിംഗ് പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന അപൂര്‍വ്വ താരമാണ്. ലൈഫ്സ്‌റ്റെല്ലല അവന്‍റെ ബാറ്റിംഗ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവനെ വിലയിരുത്തേണ്ടത്. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.