ബോൾട്ടുണ്ടായിട്ടും അവസാന ഓവർ ആവേശിന്. സഞ്ജുവിന്റെ മാസ്റ്റർ ക്യാപ്റ്റൻസി. ആവേശ് ഖാൻ പറയുന്നു.

aavesh khan

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഉഗ്രൻ വിജയം തന്നെയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ ആവേശ മത്സരത്തിൽ 12 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 185 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹിയുടെ ഇന്നിങ്സ് കേവലം 173 റൺസിൽ അവസാനിക്കുകയായിരുന്നു. അവസാന ഓവറിലേക്ക് നീണ്ട ആവേശ മത്സരത്തിൽ 12 റൺസിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. വിജയത്തിൽ പ്രധാന കാരണമായി മാറിയത് സഞ്ജു സാംസന്റെ ഉഗ്രൻ നായകത്വ മികവ് തന്നെയായിരുന്നു.

മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസായിരുന്നു. രാജസ്ഥാൻ നിരയിൽ ബർഗർ, അശ്വിൻ, ചാഹൽ, ബോൾട്ട്, ആവേഷ് ഖാൻ എന്നിവർക്കൊക്കെയും ഓരോ ഓവറുകൾ ബാക്കിയുണ്ടായിരുന്നു. അതിനാൽ തന്നെ അവസാന ഓവർ സഞ്ജു ബോൾട്ടിനെ ഏൽപ്പിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.

പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വളരെ നിർണായകമായ ഒരു തീരുമാനമാണ് സഞ്ജു കൈക്കൊണ്ടത്. പലരും ഐപിഎല്ലിലെ ചെണ്ട എന്ന് വിശേഷിപ്പിക്കുന്ന ആവേഷ് ഖാനാണ് സഞ്ജു ബോൾ നൽകിയത്. ഈ പദ്ധതി വിജയം കാണുകയാണ് ചെയ്തത്. ഇതിന് ശേഷം മത്സരത്തിൽ സഞ്ജു നൽകുന്ന പിന്തുണയെ പറ്റി ആവേഷ് സംസാരിക്കുകയുണ്ടായി.

See also  ക്യാപ്റ്റന്‍റെ തുഴയല്‍. ഹര്‍ദ്ദിക്ക് ഹൈദരബാദിനു വിജയം സമ്മാനിച്ചു. 120 സ്ട്രൈക്ക് റേറ്റിനു മീതെ കളിക്കാന്‍ അറിയില്ലേ ?

മൈതാനത്തെ പൂർണമായ പിന്തുണ ബോളർമാർക്ക് നൽകുന്ന നായകനാണ് സഞ്ജു സാംസൺ എന്ന് ആവേഷ് പറഞ്ഞു. അനാവശ്യമായ ഇടപെടലുകൾ ഒന്നുമില്ലാതെ പന്തറിയാനുള്ള സ്വാതന്ത്ര്യം സഞ്ജു നൽകുന്നുണ്ട് എന്ന് ആവേഷ് പറയുന്നു.

“പൂർണ്ണമായ സ്വാതന്ത്ര്യം നൽകുന്ന നായകനാണ് സഞ്ജു സാംസൺ. ഒരു ബോളർ എവിടെ പന്തറിയാൻ ആഗ്രഹിക്കുന്നുവോ, അവിടെ പന്തറിയാനാണ് സഞ്ജു പറയുന്നത്. എന്റെ തന്ത്രങ്ങൾ ഫലം കാണാത്ത സാഹചര്യം എത്തുമ്പോൾ മാത്രമാണ് സഞ്ജു സാംസൺ എന്നെ സഹായിക്കാൻ എത്താറുള്ളത്. ഈ സാഹചര്യത്തിൽ ഏതു തരത്തിൽ ഫീൽഡ് സെറ്റ് ചെയ്യണമെന്നും, ഏത് പന്ത് എറിയണമെന്നും സഞ്ജു പറയാറുണ്ട്.”- ആവേഷ് പറയുന്നു.

“കഴിഞ്ഞ സമയങ്ങളിൽ യോർക്കർ പന്തുകളെറിയാൻ കഠിനമായ പരിശീലനങ്ങൾ ഞങ്ങൾ നടത്തിയിരുന്നു. മത്സരത്തിലുടനീളം കൃത്യമായ ലൈനും ലെങ്ത്തും പാലിക്കാനാണ് ഞാൻ ശ്രമിച്ചത്. ഇത്തരം തന്ത്രങ്ങൾ ഫലം കാണുമ്പോൾ വലിയ സംതൃപ്തി തന്നെയാണുള്ളത്. മറ്റുകാര്യങ്ങളെപ്പറ്റി ഞാൻ അന്വേഷിക്കാറില്ല. എന്റെ ജോലി എന്റെ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതും, ടീമിനെ വിജയിപ്പിക്കുക എന്നതുമാണ്. ഷെയിൻ ബോണ്ട്, കുമാർ സംഗക്കാര, സഞ്ജു സാംസൺ എന്നിവർ എന്നെ പൂർണമായും സഹായിക്കുന്നുണ്ട്.”- ആവേഷ് കൂട്ടിച്ചേർത്തു.

Scroll to Top