ടോസ് ഭാഗ്യം ഇന്ത്യക്ക്. സഞ്ചുവിനെ ഒഴിവാക്കി.

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരക്ക് തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മൊഹാലിയിലാണ് മത്സരം നടക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാല്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ആദ്യ മത്സരത്തിനില്ലാ. ടി20 സ്ക്വാഡിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മ്മക്കൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്യും. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ചു സാംസണെ മറികടന്ന് ജിതേഷ് ശര്‍മ്മ പ്ലെയിങ്ങ് ഇലവനില്‍ ഇടം നേടി. രണ്ട് പേസര്‍മാരും മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ശിവം ഡൂബൈയും ടീമിലുണ്ട്.

India (Playing XI): Rohit Sharma(c), Shubman Gill, Tilak Varma, Shivam Dube, Jitesh Sharma(w), Rinku Singh, Axar Patel, Washington Sundar, Ravi Bishnoi, Arshdeep Singh, Mukesh Kumar

Afghanistan (Playing XI): Rahmanullah Gurbaz(w), Ibrahim Zadran(c), Rahmat Shah, Azmatullah Omarzai, Mohammad Nabi, Najibullah Zadran, Karim Janat, Gulbadin Naib, Fazalhaq Farooqi, Naveen-ul-Haq, Mujeeb Ur Rahman

വൈകിട്ട് 7 മണിക്കാണ് മത്സരം. സ്പോര്‍ട്ട്സ് 18 ലും ജിയോ സിനിമയിലും തത്സമയം കാണാം.

Previous articleഒറ്റക്കാലിൽ ആണെങ്കിലും റിഷഭ് പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവണം. സുനിൽ ഗവാസ്കറിന്റെ നിർദ്ദേശം ഇങ്ങനെ.
Next articleസഞ്ജുവാണ് ലോകകപ്പിൽ കളിക്കാൻ യോഗ്യൻ. ഇന്ത്യയുടെ X ഫാക്ടർ ആവുമെന്ന് സുരേഷ് റെയ്‌ന.