ടൂര്‍ണമെന്‍റ് അവസാനമായി നടന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ചാംപ്യന്‍സ് ലീഗ് പുനരാരംഭിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ക്രിക്കറ്റ് വിക്ടോറിയ സി.ഈ.ഓ നിക്ക് കമ്മിന്‍സാണ് ഇക്കാര്യം അറിയിച്ചത്. ഫുട്ബോളിലേപ്പോലെ പല രാജ്യങ്ങളിലെ ടി20 ഫ്രാഞ്ചൈസികള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്‍റാണ് ടി20 ചാംപ്യന്‍സ് ലീഗ്.
നിലവില്‍ ഈ ടൂര്‍ണമെന്‍റ് നടത്താനുള്ള സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വനിത താരങ്ങളുടെ ചാംപ്യന്‍സ് ലീഗാവും ആദ്യം നടത്തുക എന്നും പറയുന്നുണ്ട്.
2014 ല്‍ അവസാനമായി ചാംപ്യന്‍സ് ലീഗ് നടന്നപ്പോള്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടം നേടി. ആ ടൂര്‍ണമെന്‍റില്‍ 3 ഇന്ത്യന്‍ ഫ്രാഞ്ചൈസിയും ഓസ്ട്രേലിയ, സൗത്താഫ്രിക്ക ടീമില്‍ നിന്നായി രണ്ടും ടീമുകളും പാക്കിസ്ഥാന്‍, വിന്‍ഡീസ്, ന്യൂസിലന്‍റ് എന്നീ രാജ്യത്ത് നിന്നും ഓരോ ടീമുകളും ടൂര്‍ണമെന്‍റിനായി എത്തി.
മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ടു വീതം ടൂര്‍ണമെന്‍റില്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ന്യൂ സൗത്ത് വെയില്‍സും സിഡ്നി സിക്സേഴ്സുമാണ് കിരീടം നേടിയ മറ്റ് ടീമുകള്‍.