ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയമാണ് രാജസ്ഥാന്‍ കുറിച്ചത്. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍, ക്യാപ്റ്റന്‍ സഞ്ചുവിന്‍റെയും ധ്രുവ് ജൂരലിന്‍റെയും സെഞ്ചുറി കരുത്തില്‍ 7 വിക്കറ്റ് വിജയം നേടി.
33 ബോളില്‍ 7 ഫോറും 4 സിക്സും സഹിതം 71 റണ്‍സ് നേടിയാണ് സഞ്ചു സാംസണ്‍ മുന്നില്‍ നിന്നും നയിച്ചത്. ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ രണ്ടാമത് എത്താനും ഇതോടെ സഞ്ചുവിന് സാധിച്ചു.
മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സഞ്ചു ടി20 ലോകകപ്പില്‍ ഉണ്ടാകണം എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. താനാണ് സെലക്ടറെങ്കില്‍ ടി20 ലോകകപ്പിനുള്ള ആദ്യ സെലക്ഷനില്‍ ഒരാള്‍ സഞ്ചുവായിരിക്കും എന്ന് ഇംഗ്ലണ്ട് താരം സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.
9 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സ് നേടിയ സഞ്ചു സാംസണാണ് ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ രണ്ടാമത്. ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരം നടക്കുന്ന കെല്‍ രാഹുല്‍ (378) റിഷഭ് പന്ത് (371) എന്നിവരെ മറികടക്കാനും സഞ്ചുവിന് കഴിഞ്ഞു. ഇവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും (161.08) ഈ മലയാളി താരത്തിനാണ്.