“പവർപ്ലേ ഓവറുകളിൽ നന്നായി പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചു” – വിജയ കാരണം വെളിപ്പെടുത്തി സഞ്ജു.

f48b3a6b 5ba2 4956 9e10 6532912e00b1

സഞ്ജു സാംസണിന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനമാണ് ലക്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വലിയ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ലക്നൗ ഉയർത്തിയ 197 എന്ന വിജയലക്ഷം ഒരു ഓവർ ബാക്കിനിൽക്കവേ രാജസ്ഥാൻ മറികടക്കുകയുണ്ടായി.

33 പന്തുകളിൽ 71 റൺസ് നേടിയ സഞ്ജു സാംസന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായി മാറിയത്. ഈ പ്രകടനത്തിന് ശേഷം കളിയിലെ താരമായി തിരഞ്ഞെടുത്തതും സഞ്ജു സാംസണിനെ തന്നെയായിരുന്നു. മത്സരത്തിലെ സാഹചര്യങ്ങളെപ്പറ്റി രാജസ്ഥാൻ റോയൽസിന്റെ നായകൻ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിജയത്തിലുള്ള തന്റെ സന്തോഷമാണ് സഞ്ജു സാംസൺ വെളിപ്പെടുത്തിയത്. “വിക്കറ്റിന് പിന്നിൽ ഇത്ര മികച്ച റോൾ വഹിക്കുന്നതിന് ഞാൻ വലിയ ഭാഗ്യവാനാണ്. പിച്ചിൽ നിന്ന് ന്യൂ ബോളിൽ വലിയ രീതിയിലുള്ള സഹായങ്ങൾ ലഭിച്ചിരുന്നു. ശേഷം പിച്ച് ബാറ്റിംഗിന് അനുകൂലമായി മാറി. പവർപ്ലേ ഓവറുകളിൽ ഒന്നോ രണ്ടോ ഓവറുകൾ പന്തറിഞ്ഞ ബോളർമാരൊക്കെയും വളരെ നിർണായകമായ ജോലിയാണ് ഇവിടെ ചെയ്തത്.”

”ഇത്തരം സീനുകൾക്കൊക്കെയും പിന്നിൽ ഒരുപാട് വലിയ തന്ത്രങ്ങൾ തന്നെയുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് ലക്നൗ ബാറ്റിംഗ് സമയത്ത് തുടക്കവും അവസാനവും വളരെ മികച്ചതായിരുന്നു. മധ്യ ഓവറുകളിൽ മാത്രമാണ് ലക്നൗ ബാറ്റർമാർ ഞങ്ങൾക്കെതിരെ റൺസ് കണ്ടെത്തിയത്.”- സഞ്ജു പറഞ്ഞു.

മത്സരത്തിലെ ജൂറലിന്റെ പ്രകടനത്തെപ്പറ്റിയും സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി. “ഒരു ബാറ്ററുടെ ഫോം എന്നത് എല്ലായിപ്പോഴും ഒരുപോലെയിരിക്കണം എന്നില്ല. ടെസ്റ്റ് മത്സരങ്ങളിൽ നമ്മൾ ജൂറലിനെ കണ്ടിരുന്നു. ഞങ്ങൾ അവനിൽ വിശ്വസിക്കുകയാണ് ചെയ്തത്. നെറ്റ്സിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ ബാറ്റ് ചെയ്യുന്ന താരമാണ് ജൂറൽ. അവനിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഞങ്ങളുടെ ടീമിന് സാധിക്കുന്നുണ്ട്.”

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.

”മാത്രമല്ല പലപ്പോഴും ടീം കൂടുതൽ ഭാഗ്യം നേടുന്നുണ്ട് എന്നും തോന്നിയിട്ടുണ്ട്. ഈ പ്രക്രിയകൾ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ടീം മീറ്റിങ്ങുകളിലടക്കം ഇത്തരം കാര്യങ്ങളെപ്പറ്റിയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. ഒരു സമയത്ത് ഒരു മത്സരം എന്ന രീതിയിലെടുത്താണ് ഞങ്ങൾ മുൻപോട്ട് പോകുന്നത്.”- സഞ്ജു പറഞ്ഞു വെക്കുന്നു.

മത്സരത്തിലെ ഈ വമ്പൻ പ്രകടനം സഞ്ജു സാംസന് വലിയ രീതിയിൽ ആത്മവിശ്വാസം നൽകുന്നതാണ്. 2024 ട്വന്റി20 ലോകകപ്പിനുള്ള സെലക്ഷൻ പ്രക്രിയകൾ നടക്കുന്ന സമയത്ത് സഞ്ജുവിന്റെ ഈ ഇന്നിംഗ്സ് കണ്ടില്ല എന്ന് നടിക്കാൻ സെലക്ടർമാർക്ക് സാധിക്കില്ല.

ഇത്തരത്തിൽ ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചുവെങ്കിൽ സഞ്ജുവിന് ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാനാവും എന്ന കാര്യം ഉറപ്പാണ്. നിലവിൽ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിലും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം ഉണ്ടാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

Scroll to Top