ചെന്നൈയ്ക്ക് തിരിച്ചടി. സൂപ്പർ ഓപ്പണർ 2024 ഐപിഎല്ലിൽ നിന്ന് പുറത്ത്.

conway

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചട. ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ ഓപ്പണറായ ഡെവൻ കോൺവെയ്ക്ക് ഐപിഎല്ലിന്റെ ആദ്യ പകുതിയിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാവും എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ കോൺവെയുടെ ഇടതു വിരലിന് പരിക്കേറ്റിരുന്നു. ശേഷം കോൺവെ സർജറിക്കായി തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത രണ്ടു മാസങ്ങളിൽ കളിക്കാൻ കോൺവെയ്ക്ക് സാധിക്കില്ല എന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം അറിയിച്ചിട്ടുണ്ട്.

8 ആഴ്ചയാണ് കോൺവെയ്ക്ക് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് വിശ്രമം നൽകിയിരിക്കുന്നത്. മാർച്ച് 22ന് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിനാൽ തന്നെ കോൺവെയുടെ ഇത്തവണത്തെ സാന്നിധ്യം സംശയത്തിലാണ്. മാർച്ച് 22ന് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ ലീഗിലെ ആദ്യ മത്സരം നടക്കുന്നത്.

എന്നാൽ തങ്ങളുടെ വെടിക്കെട്ട് ഓപ്പണറില്ലാതെ ചെന്നൈ എങ്ങനെ മൈതാനത്തെത്തും എന്ന ആശങ്കയിലാണ് ആരാധകർ. എന്നിരുന്നാലും 2024 മിനി ലേലത്തിലൂടെ കോൺവെയ്ക്ക് ബായ്ക്കപ്പായി കുറെയധികം താരങ്ങളെ കണ്ടെത്താൻ ചെന്നൈ ടീമിന് സാധിച്ചിട്ടുണ്ട്. മറ്റൊരു ന്യൂസീലൻഡ് താരമായ രചിൻ രവീന്ദ്ര ചെന്നൈക്കായി ഓപ്പൺ ചെയ്‌തേക്കും

See also  റിഷഭ് പന്തിന്റെ തിരിച്ചുവരവ്. സഞ്ജുവിന് കിട്ടിയത് മുട്ടൻ പണി. ലോകകപ്പ് സ്വപ്നം ഇല്ലാതാവുന്നു?

“ന്യൂസിലാൻഡിന്റെ ഓപ്പണർ ഡെവൻ കോൺവെ ഈയാഴ്ച സർജറിക്ക് തയ്യാറാവും. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ കോൺവെയുടെ ഇടത് വിരലിന് വലിയ രീതിയിൽ പരിക്കേറ്റിരുന്നു. ഒരുപാട് സ്കാനുകളിലൂടെയും മറ്റു ചികിത്സയിലൂടെയും കോൺവെ കടന്നു പോയിട്ടുണ്ട്. ശേഷമാണ് സർജറിക്ക് നിശ്ചയിച്ചത്. ആ സാഹചര്യത്തിൽ, വരുന്ന 8 ആഴ്ചകളിൽ കോൺവെ മൈതാനത്തു നിന്ന് മാറിനിൽക്കും.”- പരിക്കിനെ സംബന്ധിച്ചുള്ള പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനം തന്നെ പുറത്തെടുത്ത താരം കൂടിയാണ് കോൺവെ.

2023 സീസണിൽ വളരെ പതിയായിരുന്നു കോൺവെ ആരംഭിച്ചത്. എന്നാൽ പിന്നീട് ടീമിലെ പ്രധാന ഘടകമായി മാറാൻ കോൺവെയ്ക്ക് സാധിച്ചു. ഋതുരാജുമായി മികച്ച ഒരു ഓപ്പണിങ് കൂട്ടുകെട്ടാണ് കോൺവെ 2003 സീസണിൽ ഉണ്ടാക്കിയെടുത്തത്. 16 മത്സരങ്ങളിൽ നിന്ന് 672 റൺസ് സ്വന്തമാക്കാനും കോൺവെയ്ക്ക് സാധിച്ചിരുന്നു. 51.69 എന്ന ശരാശരിയിലാണ് കോൺവെ ഈ നേട്ടം കൊയ്തത്. 16 ഇന്നിങ്സുകളിൽ നിന്ന് 6 അർധ സെഞ്ച്വറികളാണ് കോൺവെ 2023 സീസണിൽ നേടിയത്.

Scroll to Top