മാക്സ്വെല്ലിനെ എടുത്ത് വെളിയിലിടേണ്ട സമയമായി. ബാംഗ്ലൂരിന് പകരക്കാരനെ നിർദ്ദേശിച്ച് ചോപ്ര.

378044

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനം ആവർത്തിക്കുന്ന ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ഇതുവരെയും സീസണിൽ വിചാരിച്ച ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. പല വമ്പൻ താരങ്ങളും ടീമിലുണ്ടെങ്കിലും ആരും തന്നെ അവസരത്തിനൊത്ത് ഉയരാതെ വരുന്നതാണ് ബാംഗ്ലൂരിന്റെ പരാജയത്തിന് പ്രധാന കാരണമായി മാറാറുള്ളത്.

ഇപ്പോൾ ബാംഗ്ലൂർ ടീമിനെ സംബന്ധിച്ച് ഒരു വമ്പൻ പ്രവചനം നടത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബാംഗ്ലൂരിന്റെ സൂപ്പർ താരം ഗ്ലെൻ മാക്സ്വൽ വരുന്ന മത്സരങ്ങളിൽ ടീമിൽ അണിനിരക്കില്ല എന്നാണ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. ഏപ്രിൽ ആറിന് രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂർ മാക്സ്വെല്ലിനെ ടീമിൽ നിന്ന് മാറ്റി നിർത്തും എന്ന് ചോപ്ര പറയുന്നു. പ്രധാനമായും മാക്സ്വെല്ലിന്റെ ബാറ്റിംഗിലെ ഫോമാണ് ഇതിന് കാരണമാവുക എന്നും ചോപ്ര കൂട്ടി ചേർക്കുകയുണ്ടായി.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം മുതൽ വളരെ മോശം പ്രകടനമാണ് മാക്സ്വെല് കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഈ സീസണിൽ 4 ഇന്നിങ്സുകളാണ് മാക്സ്വൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 31 റൺസ് മാത്രമാണ് മാക്സ്വെല്ലിന് സ്വന്തമാക്കാൻ സാധിച്ചത്. 2022 ഐപിഎൽ ലേലത്തിലൂടെ ബാംഗ്ലൂർ ടീമിലെത്തിയ മാക്സ്വെൽ ടീമിന്റെ ഒരു നിർണായകടകം തന്നെയായിരുന്നു.

എന്നിരുന്നാലും ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ പൂജ്യനായി മാക്സ്വെൽ പുറത്തായി. ശേഷം പഞ്ചാബിനെതിരെ 5 പന്തുകളിൽ 3 റൺസ് മാത്രമാണ് ഈ സൂപ്പർ താരം നേടിയത്. കൊൽക്കത്തക്കെതിരെ 19 പന്തുകളിൽ 28 റൺസ് നേടിയത് മാത്രമാണ് മാക്സ്വെല്ലിന്റെ തരക്കേടില്ലാത്ത ഒരു ഇന്നിംഗ്സ് കണക്കാക്കാൻ സാധിക്കുന്നത്. എന്നിരുന്നാലും തങ്ങളുടെ സൂപ്പർ താരത്തിന്റെ ഈ മോശം പ്രകടനത്തിൽ ബാംഗ്ലൂർ ആരാധകർ അതൃപ്തറരാണ്.

See also  156.7 കി.മി സ്പീഡ് 🔥🔥 ഐപിഎൽ ചരിത്രം തിരുത്തി മായങ്ക് യാദവ്. സ്പീഡ് ഗൺ ഷോ.

മാക്സ്വെല്ലിന് പകരം വിൽ ജാക്സിനെ ബാംഗ്ലൂർ അടുത്ത മത്സരത്തിൽ കളിപ്പിക്കും എന്നാണ് ചോപ്ര കരുതുന്നത്. “വില്‍ ജാക്സിന് ബാംഗ്ലൂർ അവസരം നൽകുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു മത്സരത്തിൽ അവന് അവസരം നൽകേണ്ടത് അത്യന്താപേക്ഷിതം തന്നെയാണ്. അങ്ങനെയെങ്കിൽ മാക്സ്വെല്ലിനെയാവും ബാംഗ്ലൂർ ഒഴിവാക്കുക. വലിയ സമ്മർദ്ദം നായകൻ ഡുപ്ലസിസിന് നിലവിലുണ്ട്. ഈ സമ്മർദ്ദത്തിന് പ്രധാന കാരണം വിൽ ജാക്സ് ഒരു ഓപ്പണർ ആണ് എന്നതാണ്. അത് സംഭവിക്കാൻ പോകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ജാക്സിന് വരും മത്സരത്തിൽ അവസരം ലഭിക്കുമോ എന്ന് നമുക്ക് കാണാം.”- ചോപ്ര പറയുന്നു.

ജാക്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുള്ള താരമാണ് എന്ന് ചോപ്ര പറയുകയുണ്ടായി. “ഒരു പക്ഷേ ഈ ടൂർണമെന്റിന് മുൻപ് തന്നെ ഞാൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചില സമയങ്ങളിലെങ്കിലും ബാംഗ്ലൂരിന് വിൽ ജാക്സിനെ തങ്ങളുടെ പ്ലെയിങ്‌ ഉൾപ്പെടുത്തേണ്ടി വരുമെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. കാരണം അത്ര മികച്ച ഫോമിലൂടെയാണ് അവൻ വന്നിരിക്കുന്നത്. വമ്പൻ ഫോമിലൂടെ കടന്നു വരുന്നതിനാൽ തന്നെ അവനെ പുറത്തിരുത്തുക എന്നത് സാധ്യമല്ല. ബാറ്റ് ചെയ്യാനും ഓഫ്‌ സ്പിൻ ബോൾ ചെയ്യാനും ജാക്സിന് കഴിയും.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

Scroll to Top