ചെന്നൈ ടീമിലെത്തിയാൽ ഏത് മോശം താരവും മികവ് പുലർത്തും. ഇതിനുള്ള കാരണമെന്ത്? വ്യക്തമാക്കി സിദ്ധു.

csk ipl 2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയുടെ പര്യായമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം. എല്ലാവർഷവും തുടർച്ചയായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ചെന്നൈയ്ക്ക് സാധിക്കുന്നുണ്ട്. എല്ലാ സീസണുകളിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരെ ചെന്നൈ സൂപ്പർ കിംഗ്സ് അണിനിരത്തുന്നില്ല.

പക്ഷേ തങ്ങളുടെ ടീമിലുള്ള താരങ്ങളുടെ മികച്ച പ്രകടനങ്ങൾ പുറത്തു കൊണ്ടുവരാൻ ടീമിന് സാധിക്കുന്നുണ്ട്. ശിവം ദുബെ, ഷെയിൻ വാട്സൺ, മോയിൻ അലി എന്നിവരുടെയൊക്കെയും അത്ഭുത പ്രകടനങ്ങൾ കാണാൻ സാധിച്ചത് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ എത്തിയതോടെയാണ്. ഇത്തരത്തിൽ താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ചെന്നൈ പുറത്തെടുക്കുന്നതിനെ പറ്റി മുൻ ഇന്ത്യൻ താരം നവജ്യോത് സിദ്ധു പറയുകയുണ്ടായി.

ഇത്തരത്തിൽ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിന്റെ പൂർണ്ണമായുള്ള ക്രെഡിറ്റ് ചെന്നൈ സൂപ്പർ കിങ്സിനും ധോണിയ്ക്കും നൽകിയാണ് സിദ്ധു സംസാരിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ ധോണിക്ക് മുകളിലായി യുവതാരം സമീർ റിസ്വിയെ ബാറ്റിംഗിന് അയച്ചതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സിദ്ധു.

“അവസരങ്ങൾ ലഭിക്കാതെ പ്രതിഭ എന്നതിന് യാതൊരു വിലയുമില്ല. നമ്മൾ നമ്മുടെ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം താരങ്ങൾക്ക് അവസരം നൽകുക എന്നതും, മറ്റൊരു കാര്യം താരങ്ങൾ അത് അംഗീകരിക്കുക എന്നതുമാണ്. അത്തരത്തിൽ റിസ്വിയെ പോലുള്ള താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകണം.”- സിദ്ധു പറഞ്ഞു.

See also  ബോള്‍ ഓഫ് ദ സീസണ്‍. റസ്സലിനെ വീഴ്ത്തിയ ഈഷന്തിന്‍റെ യോര്‍ക്കര്‍. വീണ റസ്സല്‍ പോലും അഭിനന്ദിച്ചു.

“ഒരുപക്ഷേ റിസ്വിയെ പോലെ തന്നെയുള്ള ഒരു താരം മറ്റൊരു ടീമിൽ വന്നാൽ ഇത്രയധികം ശക്തമായ പ്രകടനം പുറത്തെടുക്കണമെന്നില്ല. പക്ഷേ അവൻ ധോണിയുടെ അടുത്തേക്ക് വരുമ്പോൾ മറ്റൊരു വ്യത്യസ്ത കളിക്കാരനായി മാറുന്നു. അതെങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ടെന്നാൽ ഒരു മികച്ച നായകൻ എല്ലായിപ്പോഴും തന്റെ സഹതാരങ്ങളുടെ പിന്നിൽ അണിനിരക്കുകയും, മുൻപോട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്ന ആളായിരിക്കണം.”- സിദ്ധു കൂട്ടിച്ചേർത്തു. ധോണി എല്ലായിപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് വലിയൊരു ആസ്തി തന്നെയാണ് എന്ന് സിദ്ധു പറയുകയുണ്ടായി.

“കൃത്യമായ സ്ഥലങ്ങളിൽ കൃത്യമായ താരങ്ങളെ അണിനിരത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബാറ്റ് ചെയ്യുകയും ഫിനിഷ് ചെയ്യുകയും ചെയ്യുന്ന കാലത്തോളം ധോണി ഒരു ആസ്തി തന്നെയാണ്. ജഡേജയും ധോണിയും ചേർന്നാൽ 1ഉം 1ഉം 11 എന്ന് പറയുന്നതു പോലെയാണ്. അവരുടെ ശക്തിയുടെ ഇരട്ടി പുറത്തെടുക്കാൻ അവർക്ക് സാധിക്കും. ധോണിക്ക് ഒന്നും തന്നെ ഇനി തെളിയിക്കേണ്ടതില്ല. ഭാവി താരങ്ങളെ മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ഒരു നായകന്റെ ഏറ്റവും വലിയ ശക്തി. അത്തരത്തിൽ യുവതാരങ്ങളുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാൻ ധോണിക്ക് സാധിക്കും.”- സിദ്ധു പറഞ്ഞു വെക്കുന്നു.

Scroll to Top