ചരിത്ര റെക്കോർഡ് ഭേദിച്ച് കമ്മിൻസ്. 20.5 കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി.

ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മീൻനായി പണപ്പെട്ടി പൊട്ടിച്ച് ഐപിഎൽ ടീമുകൾ. 20.5 കോടി എന്ന റെക്കോർഡ് തുകയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് പാറ്റ് കമ്മിൻസിനെ തങ്ങളുടെ ടീമിൽ എത്തിച്ചിരിക്കുന്നത്. രണ്ടു കോടി അടിസ്ഥാന തുകയ്ക്കായിരുന്നു കമ്മിൻസ് ലേലത്തിനായി രജിസ്റ്റർ ചെയ്തത്.

ചെന്നൈ സൂപ്പർ കിംഗ്സാണ് കമ്മീൻസിനായി ആദ്യം ലേലത്തിൽ ഉൾപ്പെട്ടത്. തൊട്ടുപിന്നാലെ ബാംഗ്ലൂർ ടീമും ലേലത്തിൽ പ്രവേശിക്കുകയായിരുന്നു. പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് കളത്തിൽ വന്നതോടെ ലേലത്തുക ഉയർന്നു. 20.5 കോടി എന്ന റെക്കോർഡ് റെക്കോർഡ് തുകയ്ക്കാണ് അവസാനം ഓസ്ട്രേലിയൻ നായകൻ ലേലം കൊണ്ടത്.

ഒപ്പം രണ്ടാം സെറ്റിൽ ഏറ്റവും മികച്ച രീതിയിൽ ലേലം വിളിച്ചത് ചെന്നൈ സൂപ്പർ കിംഗ്സ് ആയിരുന്നു. തങ്ങൾക്ക് ആവശ്യമായ രണ്ട് ഓൾറൗണ്ടർമാരെ ചെറിയ തുകയ്ക്ക് തങ്ങളുടെ ടീമിലെത്തിക്കാൻ ചെന്നൈക്ക് സാധിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കിവി ഓൾ റൗണ്ടർ രജിൻ രവീന്ദ്രയെ കേവലം 1.8 കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 50 ലക്ഷം എന്ന അടിസ്ഥാന തുകയിൽ നിന്നായിരുന്നു ചെന്നൈ 1.8 കോടി രൂപയ്ക്ക് രവീന്ദ്രയെ ടീമിൽ എത്തിച്ചത്. ഒപ്പം ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ താക്കൂറിനെയും തങ്ങളുടെ ഒപ്പം ചേർക്കാൻ ചെന്നൈയ്ക്ക് സാധിച്ചു. കേവലം 4 കോടി രൂപയ്ക്കാണ് ചെന്നൈ ഷർദുലിനെ സ്വന്തമാക്കിയത്.

ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനായി ഇത്തവണയും വലിയ ലേലം തന്നെ നടക്കുകയുണ്ടായി. രണ്ടുകോടി എന്ന അടിസ്ഥാന വിലയ്ക്കാണ് ഹർഷൽ പട്ടേൽ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത്. ഗുജറാത്ത് ടൈറ്റൻസ് ടീമാണ് ഹർഷലിനയുള്ള ലേലം ആരംഭിച്ചത്. പിന്നീട് പഞ്ചാബ് കിംഗ്സും ലേലത്തിൽ സജീവമായതോടെ ഹർഷലിന്റെ തുക ഉയരുകയുണ്ടായി. ശേഷം ഒരു സ്വപ്ന ലേലം തന്നെയാണ് ഹർഷൽ പട്ടേലിന് ലഭിച്ചത്. മറ്റു ടീമുകൾ ലേലത്തിൽ പങ്കെടുത്തില്ലെങ്കിലും പഞ്ചാബ് ഗുജറാത്തും എല്ലാം മറന്ന് ഏറ്റുമുട്ടുകയായിരുന്നു. ഇങ്ങനെ 11.75 കോടി രൂപയ്ക്ക് ഹർഷലിനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

കീവി താരം ഡാരിൽ മിച്ചലിനായും വമ്പൻ ലേലം തന്നെയാണ് നടന്നത്. ഡൽഹിയും പഞ്ചാബും തമ്മിലായിരുന്നു ലേലം നടന്നത്. ശേഷം ചെന്നൈ ലേലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒരു കോടി അടിസ്ഥാന തുകയ്ക്കാണ് മിച്ചൽ ലേലത്തിലേക്ക് എത്തിയത്. 14 കോടി രൂപയ്ക്കായിരുന്നു ചെന്നൈ മിച്ചലിനെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ പേസർ ജെറാഡ് കോറ്റ്സിയയ്ക്ക് വേണ്ടിയും തകർപ്പൻ ലേലം തന്നെയാണ് നടന്നത്. രണ്ടു കോടി രൂപയായിരുന്നു കോറ്റ്സിയയുടെ അടിസ്ഥാന തുക. എന്നാൽ 5 കോടി രൂപയ്ക്കാണ് മുംബൈ ദക്ഷിണാഫ്രിക്കൻ താരത്തെ തങ്ങളുടെ ടീമിലെത്തിച്ചത്.

Previous articleവിൻഡിസ് വെടിക്കെട്ട് വീരനെ ടീമിലെത്തിച്ച് സഞ്ജുപ്പട. ഹെഡിനെ തട്ടിയെടുത്ത് സൺറൈസേഴ്സ്.
Next articleഞെട്ടിച്ച് സ്റ്റാർക്ക് 🔥🔥 24.75 കോടിയുടെ വണ്ടർ ലേലം. ഐപിഎൽ ചരിത്രം മാറ്റി മറിച്ചു.