ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.

GLTnosMaAAAsnLO

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് രാജസ്ഥാൻ താരം ജോസ് ബട്ലർ കൊൽക്കത്തക്കെതിരെ പുറത്തെടുത്തത്. മത്സരത്തിൽ 60 പന്തുകളിൽ 107 റൺസാണ് ബട്ലർ സ്വന്തമാക്കിയത്. ബട്ലറുടെ ഈ മികച്ച പ്രകടനത്തിന്റെ ബലത്തിലായിരുന്നു കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാൻ 2 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയത്.

മത്സരത്തിലെ ഈ വമ്പൻ ഇന്നിങ്സോട് കൂടി തകർപ്പൻ റെക്കോർഡുകൾ സ്വന്തമാക്കാനും ബട്ലർക്ക് സാധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെയ്സിങ്ങിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് ബട്ലർ ഈ പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.

റൺചേസിൽ ബട്ലറുടെ മൂന്നാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. വിരാട് കോഹ്ലിയെ പിന്നിലാക്കിയാണ് ബട്ലർ ഈ റെക്കോർഡ് സൃഷ്ടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺചേസുകളിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കിയിരുന്ന താരങ്ങൾ കോഹ്ലിയും സ്റ്റോക്സുമായിരുന്നു.

ഇരുവരും 2 സെഞ്ച്വറുകൾ വീതം റൺ ചേസുകളിൽ സ്വന്തമാക്കിയിരുന്നു. ഇവരെ മറികടന്നാണ് ബട്ലർ ഇപ്പോൾ തന്റെ മൂന്നാം സെഞ്ച്വറി നേടിയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ഏഴാം സെഞ്ചുറിയാണ് ബട്ലർ മത്സരത്തിൽ നേടിയത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം സെഞ്ചുറികൾ സ്വന്തമാക്കുന്ന വിദേശ താരം എന്ന റെക്കോർഡും ബട്ലർ പേരിൽ ചേർത്തു.

See also  ബാംഗ്ലൂര്‍ പൊരുതി വീണു. ചിന്നസ്വാമിയില്‍ റണ്‍ മഴ. ഹൈദരബാദിനു 25 റണ്‍സ് വിജയം.

യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിനെ മറികടന്നാണ് ബട്ലർ ഈ റെക്കോർഡിൽ മുൻപിലെത്തിയത്. ഐപിഎല്ലിൽ 6 സെഞ്ച്വറികളാണ് ഗെയിൽ സ്വന്തമാക്കിയിട്ടുള്ളത്. ഈ സെഞ്ച്വറിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്താനും ബട്ലർക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 8 സെഞ്ച്വറികൾ സ്വന്തമാക്കിയ വിരാട് കോഹ്ലി മാത്രമാണ് നിലവിൽ ബട്ലർക്ക് മുൻപിൽ ഉള്ളത്. വരും മത്സരങ്ങളിൽ ഈ ഫോം തുടരുകയാണെങ്കിൽ കോഹ്ലിയെയും ബട്ലർ പിന്നിലാക്കും എന്ന കാര്യത്തിൽ സംശയമില്ല.

ധോണിയെയും കോഹ്ലിയെയും പോലെ ശാന്തത തുടർന്ന് അവസാന ഓവർ വരെ കളിക്കാനാണ് താൻ മത്സരത്തിൽ ശ്രമിച്ചത് എന്ന് ബട്ലർ പറയുകയുണ്ടായി. ധോണിയും കോഹ്ലിയും ഒരുപാട് വർഷങ്ങളിലായി ചെയ്യുന്ന കാര്യം തന്നെയാണ് താൻ ഇവിടെയും ചെയ്യാൻ ശ്രമിച്ചത് എന്ന് ബട്ലർ പറഞ്ഞു. മത്സരത്തിന്റെ തുടക്ക സമയത്ത് തനിക്ക് കൃത്യമായ താളം ലഭിച്ചിരുന്നില്ലന്നും പിന്നീട് ഫോമിലേക്ക് തിരികെ വരികയാണ് ചെയ്തത് എന്നും ബട്ലർ കൂട്ടിച്ചേർത്തിരുന്നു. ഈ സെഞ്ച്വറിയിൽ താൻ അങ്ങേയറ്റം സംതൃപ്തനാണ് എന്നും ബട്ലർ പറഞ്ഞുവെച്ചു.

Scroll to Top