കൊല്‍ക്കത്തയില്‍ പിറന്നത് ചരിത്ര ചേസിങ്ങ്. സ്വന്തം റെക്കോഡിനൊപ്പം എത്തി രാജസ്ഥാന്‍ റോയല്‍സ്.

97301d0d 9362 4c36 90c7 a4b0154ddbfe

ഐപിഎല്ലിലെ എക്കാലത്തേയും ഉയര്‍ന്ന ചേസിങ്ങാണ് ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. ടോസ് നഷ്ടമായി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത സുനില്‍ നരൈന്‍റെ സെഞ്ചുറി കരുത്തില്‍ 223 റണ്‍സാണ് ഉയര്‍ത്തിയയ്. 56 പന്തില്‍ 13 ഫോറും 6 സിക്സുമായി 109 റണ്‍സാണ് സുനില്‍ നരൈന്‍ നേടിയത്.

മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും തുടര്‍ച്ചയായ വിക്കറ്റുകള്‍ രാജസ്ഥാനെ പിന്നോട്ടടിച്ചു. പിന്നീട് പവല്‍ എത്തിയോടെ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട് കുതിച്ചു.

dbfde43c 52d4 4f66 ad28 2a7db53c66d3

പവല്‍ പുറത്തായെങ്കിലും, ഗീയര്‍ മാറ്റിയ ജോസ് ബട്ട്ലര്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തില്‍ എത്തിച്ചു. 60 പന്തില്‍ 9 ഫോറും 6 സിക്സുമായി 107 റണ്‍സ് നേടി. അവസാന പന്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം.

ഐപിഎല്ലിലെ എക്കാലത്തേയും ഉയര്‍ന്ന റണ്‍ ചേസാണ് കൊല്‍ക്കത്തയില്‍ കണ്ടത്. 224 റണ്‍സ് ചെയ്ത രാജസ്ഥാന്‍, തങ്ങളുടെ തന്നെ റെക്കോഡിനൊപ്പവും എത്തി. ഇതിനു മുന്‍പ് 2020 സീസണില്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ 224 റണ്‍സ് ചേസ് ചെയ്തിരുന്നു. 2021 ല്‍ മുംബൈ ചെന്നൈക്കെതിരെ പിന്തുടര്‍ന്ന ജയിച്ച 219 റണ്‍സാണ് രണ്ടാമത്തെ വലിയ ചേസിങ്ങ്.

See also  ധോണിയുടെ ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. തുറന്ന് പറഞ്ഞ് പതിരാഞ്ഞ.
GLTnosMaAAAsnLO

Highest targets successfully chased in the IPL

  • 224 – RR vs PBKS, Sharjah, 2020
  • 224 – RR vs KKR, Kolkata, 2024
  • 219 – MI vs CSK, Delhi, 2021
  • 215 – RR vs Deccan Chargers, Hyderabad, 2008
  • 215 – MI vs PBKS, Mohali, 2023
  • 215 – SRH vs RR, Jaipur, 202
Scroll to Top