കൊൽക്കത്തയുടെ പേസ് ബോളർ ഹർഷിത് റാണയ്ക്ക് കടുത്ത ശിക്ഷ നൽകി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിയമം ലംഘിച്ചതിന്റെ പേരിൽ അടുത്ത മത്സരത്തിൽ നിന്ന് റാണയെ പുറത്താക്കിയിരിക്കുകയാണ് ബിസിസിഐ. മാത്രമല്ല കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ മാച്ച് ഫീസിന്റെ മുഴുവൻ തുകയും പിഴയായി റാണ അടക്കുകയും വേണം.
മത്സരത്തിൽ റാണ പുറത്തെടുത്ത ആഘോഷ രീതിയുടെയും അനാവശ്യ ആംഗ്യങ്ങളുടെയും പേരിലാണ് ഇത്തരത്തിൽ ഒരു ശിക്ഷ ബിസിസിഐ വിധിച്ചിരിക്കുന്നത്. എന്നാൽ ഇത്തരമൊരു പിഴ എന്തിനാണ് നൽകുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടില്ല.
പക്ഷേ മത്സരത്തിൽ ഡൽഹി ബാറ്റർ അഭിഷേക് പോറൽ പുറത്തായതിന് ശേഷം റാണ നടത്തിയ ആഘോഷ പ്രകടനങ്ങൾക്കാണ് ഈ നടപടി എന്ന കാര്യം വ്യക്തമാണ്. ഡൽഹിയ്ക്കെതിരായ മത്സരത്തിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. അതിന് മുൻപ് റാണ എറിഞ്ഞ ഓവറിൽ 2 ബൗണ്ടറികളും ഒരു സിക്സറുകളും തുടർച്ചയായി നേടാൻ അഭിഷേക് പോറലിന് സാധിച്ചിരുന്നു. ശേഷം അടുത്ത ഓവറിൽ അഭിഷേകിനെ പുറത്താക്കാൻ റാണയ്ക്ക് സാധിച്ചു. ശേഷം തിരിച്ച് ഡഗൗട്ടിലേക്ക് നടന്ന പോറലിന് ഫ്ലയിങ് കിസ്സ് നൽകിയാണ് റാണ പ്രതികരിച്ചത്.
ശേഷം ഡെഗ് ഔട്ടിലേക്ക് നടന്നോളൂ എന്നുള്ള ആംഗ്യവും റാണ പോറലിനെ കാട്ടുകയുണ്ടായി. ഇതിനൊപ്പം വലിയ ശിക്ഷ വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ റാണ ഉടൻ തന്നെ ഈ ആംഗ്യം പിൻവലിച്ചു. എന്നാൽ ബിസിസിഐ കൃത്യമായി ഇത് വീക്ഷിക്കുകയുണ്ടായി. ശേഷമാണ് ഇപ്പോൾ കടുത്ത ശിക്ഷ നൽകിയിരിക്കുന്നത്.
മുൻപ് ഹൈദരാബാദ് ബാറ്റർ മായങ്ക് അഗർവാൾനെതിരെയും ഇതേ രീതിയിലുള്ള നിയമ ലംഘനം റാണ നടത്തിയിരുന്നു. അന്ന് റാണക്ക് വലിയൊരു ശിക്ഷ തന്നെ ബിസിസിഐ നൽകുകയുണ്ടായി. എന്നാൽ അതിന് ശേഷവും വീണ്ടും ഇത് റാണ ആവർത്തിച്ചതിനാലാണ് അടുത്ത മത്സരത്തിൽ നിന്ന് റാണയെ മാറ്റിനിർത്തുന്നത്.
റാണയുടെ ഈ ആഘോഷത്തിനെതിരെ സുനിൽ ഗവാസ്കർ രംഗത്ത് വന്നിരുന്നു. “ഒരുതരത്തിലും ഇത്തരം അതിരുവിട്ട ആഘോഷങ്ങൾ റാണ നടത്തുന്നത് ശരിയല്ല. ക്രീ സിൽ ഉണ്ടായിരുന്ന ബാറ്റർ റാണക്കെതിരെ എന്ത് ചെയ്തിട്ടാണ് ഇത്തരത്തിലുള്ള ആംഗ്യങ്ങൾ കാട്ടുന്നത്? അയാൾ സിക്സറുകൾ സ്വന്തമാക്കുക മാത്രമാണ് ചെയ്തത്. അത്തരം കാര്യങ്ങൾ ഇല്ലാതെക്രിക്കറ്റ് ഒരിക്കലും പൂർത്തിയാവില്ല. ഇപ്പോൾ ടെലിവിഷനുകളുടെ കാലമാണ്. അക്കാര്യം ഞാൻ മനസ്സിലാക്കുന്നു. വിക്കറ്റുകൾ ലഭിച്ചാൽ തങ്ങളുടെ ടീം അംഗങ്ങൾക്ക് ഒപ്പം ആഘോഷത്തിൽ പങ്കെടുക്കാം. എന്നാൽ എതിർ ടീമിനെതിരെ ഇത്തരം ആംഗ്യങ്ങൾ പാടില്ല”- ഗവാസ്കർ പറഞ്ഞു.