“ഈ ബോളിംഗ് നിരയെ വയ്ച്ച് ബാംഗ്ലൂർ കപ്പടിക്കില്ല” വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ.

GJiSFt0bYAAtVnR

കൊൽക്കത്തക്കെതിരായ ഐപിഎൽ മത്സരത്തിൽ 7 വിക്കറ്റുകളുടെ വലിയ പരാജയമാണ് ബാംഗ്ലൂർ നേരിട്ടത്. ബാംഗ്ലൂരിന്റെ ഈ സീസണിലെ രണ്ടാം പരാജയമാണ് മത്സരത്തിൽ പിറന്നത്. ഇതിനുശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും ബാംഗ്ലൂരിനെതിരെ പൊട്ടിപ്പുറപ്പെടുകയുണ്ടായി.

നിലവിൽ ബാംഗ്ലൂരിന്റെ ബോളിംഗ് അറ്റാക്കിനെതിരെയാണ് ആരാധകരടക്കം രോക്ഷം പ്രകടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ബോളിങ്‌ നിര ബാംഗ്ലൂരിന് യാതൊരു തരത്തിലും ഗുണം ചെയ്യില്ല എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ബാംഗ്ലൂർ ബോളിങ്ങിനെതിരെ വലിയ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോണാണ്.

ഈ ബോളിങ് നിര ഉപയോഗിച്ച് ഒരിക്കലും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിക്കില്ല എന്നാണ് മൈക്കിൾ വൊൺ തന്റെ ട്വിറ്ററിൽ കുറിച്ചത്. ഇതുവരെ 3 മത്സരങ്ങൾ ഈ ഐപിഎല്ലിൽ കളിച്ച ബാംഗ്ലൂരിന് കേവലം ഒരു മത്സരത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്.

അതിനാൽ തന്നെ രണ്ടു പോയിന്റുകളുമായി നിലവിൽ പോയിന്റ്സ് ടേബിളിൽ ആറാം സ്ഥാനത്താണ് ബാംഗ്ലൂർ നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് മൈക്കിൾ വൊണിന്റെ ട്വീറ്റ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 183 റൺസ് മത്സരത്തിൽ നേടിയിട്ടും അത് പ്രതിരോധിക്കാൻ ബാംഗ്ലൂരിന്റെ ബോളർമാർക്ക് സാധിച്ചിരുന്നില്ല. 19 പന്തുകൾ അവശേഷിക്കവെയാണ് കൊൽക്കത്ത മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. “ഈ ബോളിംഗ് അറ്റാക്ക് ഉപയോഗിച്ച് ഐപിഎൽ കിരീടം സ്വന്തമാക്കുക എന്നത് അപ്രായോഗികമാണ്” എന്നാണ് വോൺ ട്വിറ്ററിൽ കുറിച്ചത്.

Read Also -  ഫിൽ സോൾട്ടിന്റെ വെടിക്കെട്ട് 🔥 പന്തിന്റെ ടീമിനെ കെട്ടുകെട്ടിച്ച് കൊൽക്കത്ത.

വോൺ മാത്രമല്ല, മറ്റു ചില മുൻ താരങ്ങളും ബാംഗ്ലൂരിന്റെ ബോളിങ്‌ നിരയ്‌ക്കെതിരെ രംഗത്ത് വരികയുണ്ടായി. ഇർഫാൻ പത്താനും വളരെ വിമർശനാത്മകമായാണ് ബാംഗ്ലൂരിന്റെ ബോളിങ് നിരയെ നോക്കി കണ്ടത്. ബാംഗ്ലൂർ തങ്ങളുടെ ബോളിങ്ങിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ച് തിരികെ വരണം എന്നായിരുന്നു പത്താൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്.

മത്സരത്തിൽ ബാംഗ്ലൂരിന്റെ മുൻനിരയിലുള്ള 3 ബോളർമാരും 10 റൺസിന് മുകളിൽ എക്കണോമി റെറ്റിലാണ് പന്തറിഞ്ഞത്. മുഹമ്മദ് സിറാജ്, അൽസാരി ജോസഫ്, യാഷ് ദയാൽ എന്നിവരൊക്കെയും വലിയ രീതിയിൽ മത്സരത്തിൽ റൺസ് വഴങ്ങി.

മുഹമ്മദ് സിറാജ് കേവലം 3 ഓവറുകൾ പന്തറിഞ്ഞപ്പോൾ 46 റൺസാണ് വഴങ്ങിയത്. 15.33 എന്ന ഉയർന്ന എക്കണോമി റൈറ്റിലാണ് സിറാജിന്റെ പ്രകടനം. ജോസഫ് കേവലം 2 ഓവറുകളിൽ 34 റൺസ് വിട്ടു നൽകുകയുണ്ടായി. 17 റൺസ് എക്കണോമി റേറ്റിലാണ് ജോസഫിന്റെ പ്രകടനം.

യാഷ് ദയാൽ 11.5 റൺസ് വീതം ഒരു ഓവറിൽ വിട്ടു നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ബാംഗ്ലൂരിന്റെ ബോളിങ് നിര പൂർണ്ണമായും പരാജയപ്പെടുന്നതാണ് മത്സരത്തിൽ കണ്ടത്. കഴിഞ്ഞ സീസണുകളിലും ഇത്തരത്തിൽ ബാംഗ്ലൂരിന്റെ ബോളിങ് നിര വലിയ വിമർശനങ്ങൾ കേട്ടിരുന്നു.

Scroll to Top