ഇനി അവന്റെ കാലമാണ്. ജയ്‌സ്വാൾ യുഗം. അതുല്യ പ്രതിഭയെന്ന് മുൻ ഇന്ത്യൻ താരം.

jaiswal rajkot test

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ യുവതാരം ജയസ്വാളിന് സാധിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് ജയസ്വാൾ കാഴ്ചവച്ചത്. മത്സരത്തിൽ 104 റൺസ് നേടിയ ശേഷമായിരുന്നു മൂന്നാം ദിവസം ജയസ്വാൾ റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്.

മത്സരത്തിലെ ജയസ്വാളിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഒരു സ്പെഷ്യൽ താരമായി മാറാനുള്ള എല്ലാ മേന്മകളും ജയസ്വാളിനുണ്ട് എന്നാണ് മഞ്ജരേക്കർ പറയുന്നത്. അവന്റെ ആക്രമണ മനോഭാവം ഇന്ത്യയ്ക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതായും മഞ്ജരേക്കർ കൂട്ടിച്ചേർക്കുകയുണ്ടായി.

“മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അവൻ ബാറ്റിംഗ് ആരംഭിച്ച രീതി എന്നെ കുറച്ച് നിരാശയിലാക്കിയിരുന്നു. അവൻ പ്രതിരോധാത്മകമായി കളിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് എനിക്ക് തോന്നി. എന്തെന്നാൽ അവൻ ഒരു സ്വാഭാവിക ആക്രമണ മനോഭാവമുള്ള താരമാണ്. പക്ഷേ ആദ്യ കുറച്ചു ബോളുകൾക്കു ശേഷം തന്റെ പ്രതാപ കാലത്തിലേക്ക് തിരികെ വന്നു.”

“ശേഷം വെടിക്കെട്ട് തീർക്കാൻ തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് മോഡലിൽ നിന്ന് പെട്ടെന്ന് അവൻ ട്വന്റി20 മോഡലിലേക്ക് വന്നത് അവിശ്വസനീയം തന്നെയായിരുന്നു. ഒരു ട്വന്റി20 മത്സരത്തിലേതുപോലെയാണ് 50 ബോളുകൾക്ക് ശേഷം അവൻ അവന്റെ സ്ട്രൈക് റേറ്റ് തിരികെ പിടിച്ചത്.”- മഞ്ജരേക്കർ പറയുന്നു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“ചില പ്രതിരോധാത്മകമായ ഷോട്ടുകൾ കളിച്ചാണ് ജയസ്വാൾ തന്റെ ഇന്നിങ്സ് ആരംഭിച്ചത്. അതിന് ശേഷമാണ് സവിശേഷമായ ബാറ്റിംഗ് പ്രകടനം അവൻ പുറത്തെടുത്തത്. അവനിൽ നിന്ന് സ്വീപ്പുകൾ, റിവേഴ്സ് സ്വീപ്പുകൾ, സ്വിച്ച് സ്വീപ്പുകൾ അടക്കമുള്ള ഷോട്ടുകൾ ഉണ്ടായി. മാത്രമല്ല അതിമനോഹരമായ ഡ്രൈവുകളും ബാറ്റിൽ നിന്ന് വന്നു.”

“വെടിക്കെട്ട് തീർക്കേണ്ട സമയത്ത് അവൻ വെടിക്കെട്ട് തീർത്തു. ഒരു അസാധ്യ കളിക്കാരനാവാനുള്ള എല്ലാ മേന്മകളും ജയസ്വാളിൽ ഞാൻ കാണുന്നുണ്ട്. അവന്റെ അതുല്യമായ പ്രതിഭ വിളിച്ചോതുന്ന ഇന്നിംഗ്സ് തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു വെടിക്കെട്ട് തുടക്കം തന്നെയായിരുന്നു ജയസ്വാൾ നൽകിയത്. ജയസ്വാളിന്റെ മികവിലാണ് ഇന്ത്യ ആദ്യ ദിവസം ആദ്യ സമയത്ത് തന്നെ കൃത്യമായ ആധിപത്യം സ്ഥാപിച്ചത്. മാത്രമല്ല ഇന്ത്യയെ മികച്ച ഒരു ലീഡിലേക്ക് നയിക്കാനും മൂന്നാം ദിവസം ജയസ്വാളിന് സാധിച്ചു.

ശേഷം നാലാം ദിവസം ഇംഗ്ലണ്ടിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കാനും ജയസ്വാളിന് കഴിഞ്ഞിട്ടുണ്ട്. ഈ പരമ്പരയിലൂടനീളം വളരെ മികച്ച പ്രകടനങ്ങളാണ് ജയസ്വാളിന്റെ കാഴ്ച വെച്ചിട്ടുള്ളത്. മറ്റു പല വമ്പൻ ബാറ്റർമാരും പരാജയപ്പെട്ട സമയത്ത് ഇന്ത്യയുടെ നട്ടെല്ലായി മാറുകയായിരുന്നു ജയസ്വാൾ..

Scroll to Top