ഇംഗ്ലണ്ടിനെതിരെ ക്ലാസ്സ് സെഞ്ച്വറി നേടി ജഡേജ.. വേദനയായി സർഫറാസ് ഖാന്റെ വിക്കറ്റ്..

jadeja rajkot

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി ഉഗ്രൻ സെഞ്ച്വറി സ്വന്തമാക്കി രവീന്ദ്ര ജഡേജ. മത്സരത്തിന്റെ തുടക്കത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ കൈപിടിച്ചു കയറ്റിയ ഇന്നിങ്സാണ് ജഡേജ മത്സരത്തിൽ കളിച്ചത്. ഒരു ടെസ്റ്റ് മത്സരത്തിന്റെ എല്ലാ പക്വതയോടെയും കളിച്ചാണ് ജഡേജ സെഞ്ച്വറി സ്വന്തമാക്കിയത്.

മത്സരത്തിൽ 198 പന്തുകളിൽ നിന്നാണ് ജഡേജ സെഞ്ച്വറി നേടിയത്. തന്റെ ടെസ്റ്റ്‌ കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ ഇംഗ്ലണ്ടിനെതിരെ മത്സരത്തിൽ സ്വന്തമാക്കിയത്. ജഡേജയുടെ ഈ തകർപ്പൻ ഇന്നിങ്സോടെ മത്സരത്തിൽ ഒരു മികച്ച സ്കോറിൽ എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമയും മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റുകൾക്ക് 33 എന്ന മോശം അവസ്ഥയിൽ നിൽക്കുമ്പോഴാണ് ജഡേജ ക്രീസിൽ എത്തിയത്. ശേഷം രോഹിത്തിനൊപ്പം പതിയെ സ്കോർ ചലിപ്പിക്കാനാണ് ജഡേജ ശ്രമിച്ചത്. ഇന്നിങ്സ് വളരെ പതിയെ ആരംഭിച്ച ജഡേജ രോഹിത്തിന്റെ സഹായിയായി കളിച്ചു തുടങ്ങി.

ഒരുവശത്ത് രോഹിത് വെടിക്കെട്ട് തീർത്തപ്പോൾ മറുവശത്ത് ജഡേജ പക്വതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിന്റെ പേസ് ബോളർമാരെയും സ്പിന്നർമാരെയും വളരെ കരുതലോടെ തന്നെ നേരിടാൻ ജഡേജയ്ക്ക് സാധിച്ചു. നാലാം വിക്കറ്റിൽ രോഹിത് ശർമയോടൊപ്പം ചേർന്ന് 204 റൺസിന്റെ കൂട്ടുകെട്ടാണ് ജഡേജ കെട്ടിപ്പടുത്തത്.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

രോഹിത് പുറത്തായ ശേഷമെത്തിയ സർഫറാസ് ഖാനൊപ്പം റൺസ് കൂട്ടിച്ചേർക്കാൻ ജഡേജയ്ക്ക് സാധിച്ചു. സർഫറാസ് ഇംഗ്ലണ്ട് ബോളർമാരെ ആക്രമിച്ചു കളിച്ചപ്പോഴും ജഡേജ പതിയെ റൺസ് ഉയർത്തുകയായിരുന്നു. എന്നാൽ ജഡേജക്ക് സെഞ്ച്വറി നേടുന്നതിനായി സർഫറാസിന് തന്റെ വിക്കറ്റ് ത്യജിക്കേണ്ടി വന്നു.

മത്സരത്തിൽ 198 പന്തുകളിലാണ് ജഡേജ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 7 ബൗണ്ടറികളും 2 സിക്സറുകളും മാത്രമാണ് ജഡേജയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. തന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് ജഡേജ സ്വന്തമാക്കിയത്.

എന്നിരുന്നാലും സർഫറാസ് ഖാന്റെ വിക്കറ്റ് നഷ്ടമായത് ജഡേജയെ അലട്ടിയിരുന്നു. അതിനാൽ തന്നെ സെഞ്ച്വറി നേടിയ ശേഷവും വലിയ ആഘോഷങ്ങൾക്ക് ജഡേജ ശ്രമിച്ചില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ മിതമായ രീതിയിൽ മാത്രമാണ് ജഡേജ സെഞ്ച്വറി ആഘോഷിച്ചത്.

എന്തായാലും ഇന്ത്യയെ മത്സരത്തിന്റെ ആദ്യദിവസം ശക്തമായ ഒരു നിലയിൽ എത്തിക്കാൻ ജഡേജയ്ക്കും രോഹിത് ശർമയ്ക്കും സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസവും ഈ ആധിപത്യം തുടർന്നുകൊണ്ടുതന്നെ മത്സരത്തിൽ മുൻപിൽ നിൽക്കാനാണ് ഇന്ത്യയുടെ ശ്രമം.

Scroll to Top