ആദ്യ പന്തിൽ വിക്കറ്റ് :ചെന്നൈ ടീമിലേക്ക് റീഎൻട്രി നടത്തി ആസിഫ്

0
1

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുകയാണ്. സീസണിൽ മിക്ക ടീമുകൾക്കും ഇനിയും പ്ലേഓഫ്‌ സാധ്യത അവശേഷിക്കെ വാശിയേറിയ അനേകം മത്സരളാണ് ക്രിക്കറ്റ് ആരാധകരെ കൂടി കാത്തിരിക്കുന്നത്.എന്നാൽ വളരെ ഏറെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ നേരിടുന്ന സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ചിന്തിക്കാൻ പോലും ഒരുപക്ഷേ കഴിയില്ല. ഇതുവരെ കളിച്ച പതിനൊന്ന് കളികളിൽ ഏഴിലും തോൽവികൾ മാത്രം വഴങ്ങിയ രാജസ്ഥാൻ ടീം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തതും ബാറ്റിങ് നിര ഫോമിലേക്ക് എത്തുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. ടീമിന്റെ വിശ്വാസം കാത്തുസൂക്ഷിച്ച പ്രകടനമികവാണ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടോട്ടൽ പിന്തുടർന്ന ടീം കാഴ്ചവെച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് അടിച്ചെടുത്തപ്പോൾ ശേഷം മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീമിന് ലഭിച്ചത് മിന്നും തുടക്കം. വളരെ മികച്ച ഫോമിലുള്ള ലൂയിസ് :യശസ്സി ജെയ്സ്വൽ ഓപ്പണിങ് ജോഡി ഒന്നാം വിക്കറ്റിൽ സമ്മാനിച്ചത് വെടികെട്ട് തുടക്കം.ആദ്യ 5 ഓവറിൽ തന്നെ രാജസ്ഥാൻ ടീം ടോട്ടൽ 75 കടന്നു. ലൂയിസ് 12 പന്തിൽ 2 സിക്സും 2 ഫോറും അടക്കം 27 റൺസ് നേടി പുറത്തായി എങ്കിലും ശേഷം വന്ന സഞ്ജുവിന് ഒപ്പം ഓപ്പണിങ് ബാറ്റ്‌സ്മാൻ യശസ്സി ജെയ്സ്വൽ വമ്പൻ ഷോട്ടുകൾ പായിച്ചു.

21 പന്തിൽ 6 ഫോറും 3 സിക്സും അടക്കം തന്റെ ആദ്യത്തെ ഐപിൽ ഫിഫ്റ്റി നേടിയ യുവതാരം യശസ്സി ജെയ്സ്വൽ വിക്കറ്റ് വീഴ്ത്തിയത് ഏഴാം ഓവറിൽ മലയാളി ഫാസ്റ്റ് ബൗളർ കെ. എം. ആസിഫാണ്. തന്റെ ഐപിൽ ക്രിക്കറ്റിലേക്കുള്ള ഈ തിരിച്ചുവരവ് മത്സരത്തിൽ ആദ്യത്തെ പന്തിൽ തന്നെ അപകടകാരിയായ യുവ താരത്തെ പുറത്താക്കുവാൻ ആസിഫിന്‌ കഴിഞ്ഞു. നേരത്തെ 2018ലെ ഐപിൽ സീസണിൽ ചെന്നൈ സ്‌ക്വാഡിലേക്ക് എത്തിയ ആസിഫ് കളിക്കുന്ന മൂന്നാം ഐപിഎൽ മത്സരം മാത്രമാണ്.2020ലെ ഐപിൽ സീസണിൽ കളിക്കാൻ പക്ഷേ താരത്തിന് അവസരം ലഭിച്ചില്ല. മലയാളി താരം സഞ്ജുവിന് എതിരെ പന്തെറിയാൻ കൂടി ആസിഫിന്‌ കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here