അവനെ ടോപ്പ് ഓഡറില്‍ കളിപ്പിക്കൂ. നിര്‍ദ്ദേശവുമായി റോബിന്‍ ഉത്തപ്പ

9cf2b96e 968b 4aea a4b9 04d9384a486c

പഞ്ചാബിനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ അഭിഷേക് പോറലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഇംപാക്ട് പ്ലെയറായി എത്തിയ 21 കാരന്‍ 10 പന്തില്‍ 32 റണ്‍സാണ് നേടിയത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സ് സ്കോര്‍ ചെയ്ത് ഡല്‍ഹിയെ മികച്ച സ്കോറില്‍ എത്തിക്കാനും കഴിഞ്ഞു.

തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ അഭിഷേക് പോരലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് റോബിന്‍ ഉത്തപ്പ.

” അവന്‍റെ ടെക്നിക്ക് കാണുമ്പോള്‍ അവന്‍ ടോപ്പ് ഓഡറില്‍ കളിക്കേണ്ട താരമാണ് എന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ അവന് അവസരം കൊടുക്കൂ. അവന് അവിടെ നല്ല രീതിയില്‍ ചെയ്യാന്‍ സാധിക്കും. ഇത് പരീക്ഷിച്ചില്ലെങ്കില്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ല. ഇന്ത്യന്‍ താരങ്ങളെ ഡല്‍ഹി ക്യാപിറ്റല്‍സ് പരീക്ഷിക്കാറില്ലാ. ഇത് എന്‍റെ നിര്‍ദ്ദേശമാണ് ” റോബിന്‍ ഉത്തപ്പ പറഞ്ഞു.

റിക്കി ബൂയിക്ക് പകരക്കാരനായി ഒന്‍പതാം നമ്പറിലാണ് അഭിഷേക് പോറല്‍ എത്തിയത്. 18ാം ഓവറില്‍ എത്തിയ താരം 4 ഫോറും 2 സിക്സും നേടി. ഡല്‍ഹിയുടെ അടുത്ത മത്സരം രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ്.

See also  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
Scroll to Top