“നിർണായകമായത് ആ നിമിഷമാണ്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും നൽകുന്നു”- സഞ്ജുവിന്റെ വാക്കുകൾ.

a1fa4b4e 8f14 4dc2 a12e eedc5c35b17e

മുംബൈയ്ക്കെതിരായ മത്സരത്തിൽ അത്യുഗ്രൻ വിജയം തന്നെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ പല സമയത്തും മുംബൈ രാജസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പക്ഷേ തന്റെ നായകത്വ മികവുകൊണ്ട് ഇതിൽ നിന്ന് പലതവണ ടീമിനെ രക്ഷിക്കാൻ സഞ്ജു സാംസന് സാധിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 179 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയിട്ടും, രാജസ്ഥാൻ തളർന്നില്ല. ജയസ്വാളിന്റെ കിടിലൻ സെഞ്ചുറിയുടെ ബലത്തിലായിരുന്നു മത്സരത്തിൽ രാജസ്ഥാന്റെ മിന്നുന്ന വിജയം. മത്സരത്തിലെ 9 വിക്കറ്റുകളുടെ വിജയത്തിന് ശേഷം നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് എല്ലാ താരങ്ങൾക്കും നൽകിയാണ് സഞ്ജു സാംസൺ സംസാരിച്ചത്. മത്സരത്തിൽ പവർപ്ലേ ഓവറുകൾ നിർണായകമായ സാന്നിധ്യമായി മാറി എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി. മാത്രമല്ല മുംബൈ ഇന്നിംഗ്സിന്റെ അവസാന സമയങ്ങളിൽ കിടിലൻ ബോളിംഗ് പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു എന്നാണ് സഞ്ജു കൂട്ടിച്ചേർത്തത്.

“മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ഞാൻ എല്ലാ താരങ്ങൾക്കും നൽകുകയാണ്. ഞങ്ങൾക്ക് ബോളിങ്ങിൽ മികച്ച ഒരു പവർപ്ലേ തന്നെ ലഭിക്കുകയുണ്ടായി. ശേഷം മധ്യ ഓവറുകളിൽ മുംബൈയുടെ ഇടംകയ്യൻ ബാറ്റർമാർ അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.”- സഞ്ജു പറയുന്നു.

See also  ലോകകപ്പിനായുള്ള റേസിൽ സഞ്ജു മുമ്പിൽ, കിഷനെയും രാഹുലിനെയും പിന്തള്ളി..

“ശേഷം മത്സരത്തിലേക്ക് ഞങ്ങൾ തിരിച്ചു വന്ന രീതിയാണ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ആ സമയത്ത് വിക്കറ്റ് അല്പം ഡ്രൈ ആയാണ് തോന്നിയത്. എന്നാൽ മൈതാനത്തേക്ക് ലൈറ്റുകൾ എത്തിയപ്പോൾ പിച്ചിന്റെ മട്ടുമാറി. രണ്ടാം ഇന്നിങ്സിൽ പിച്ച് കൂടുതലായി ബാറ്റിംഗിനെ സഹായിക്കുകയുണ്ടായി. മഴയുടെ സമയത്ത് മത്സരത്തിൽ ഇടവേള ലഭിക്കുകയുണ്ടായി. എല്ലാ താരങ്ങളും പ്രൊഫഷണൽ തന്നെയാണ്. അതിനാൽ തന്നെ ഇത്തരം ഒരു ഇടവേള ലഭിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി എല്ലാവർക്കും അറിയാം.”- സഞ്ജു കൂട്ടിച്ചേർത്തു.

മത്സരത്തിലെ ജയസ്വാളിന്റെ പ്രകടനത്തെപ്പറ്റിയും സഞ്ജു സംസാരിച്ചു. “ജയസ്വാളിന് ആരിൽ നിന്നും ഒരു ഉപദേശവും ആവശ്യമില്ല. കാരണം അത്രമാത്രം ആത്മവിശ്വാസമുള്ള താരമാണ് ജയ്സ്വാൾ. ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് വരാനിരിക്കുന്ന മത്സരത്തെ കുറച്ചു മാത്രമാണ്. ലക്നൗവിലാണ് ഞങ്ങളുടെ അടുത്ത മത്സരം നടക്കുന്നത്. അവിടുത്തെ പിച്ചിനെയും വിക്കറ്റിനെയും പറ്റി നമുക്ക് കണ്ടറിയാൻ മാത്രമേ സാധിക്കൂ.”- സഞ്ജു സാംസൺ പറഞ്ഞു വയ്ക്കുന്നു. ഈ ഐപിഎല്ലിലെ രാജസ്ഥാന്റെ ഏഴാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താനും രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

Scroll to Top