പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് സിനദിൻ സിദാൻ.

വീണ്ടും പരിശീലക സ്ഥാനത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹുമുണ്ടെന്ന് വെളിപ്പെടുത്തി ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ. ടെലെ ഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇതിഹാസ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിദാൻ അവസാനമായി പരിശീലിപ്പിച്ചത് 2020- 21 സീസണിൽ റയൽ മാഡ്രിഡിനെ ആയിരുന്നു.

അതിനുശേഷം ഒരു ടീമിനെയും ഇതിഹാസതാരം ഇതുവരെയും പരിശീലിപ്പിച്ചിട്ടില്ല. ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി യുടെ പുതിയ പരിശീലകനായി സിദാൻ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആണ് താരം ഇക്കാര്യം പറഞ്ഞത്. എന്നാൽ പി എസ് ജി യുടെ പരിശീലകനായി താൻ എത്തില്ല എന്ന് സിദാൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

images 48 2

“എനിക്ക് ഇനിയും പരിശീലകൻ എന്നതിൽ ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാൻ ഉണ്ട്. അതല്ലെങ്കിൽ പരിശീലകൻ ആയി തുടരാൻ എനിക്ക് ആഗ്രഹമുണ്ട്.ഇതെൻ്റെ പാഷനാണ്.എനിക്ക് ഇപ്പോഴും മോഹമുണ്ട്.എൻ്റെ ഉള്ളം ഇപ്പോഴും ജ്വലിക്കുന്നുണ്ട്.’- സിദാൻ പറഞ്ഞു.

images 50 2


ഈ വർഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിൻ്റെ പരിശീലകൻ ആകുന്നതാണ് സിദാൻ്റെ ലക്ഷ്യമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ ഫ്രാൻസ് മുഖ്യ പരിശീലകൻ ദിദിയർ ദേഷാംപ്സിൻ്റെ കരാർ ഈ വർഷം ലോകകപ്പ് അവസാനിക്കുന്നതോടെ തീരും.അദ്ദേഹം കരാർ പുതുക്കിയില്ലെങ്കിൽ സിദാൻ പരിശീലക സ്ഥാനം ഏറ്റെടുക്കും എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.