കൊച്ചിയില്‍ അവിശ്വസിനീയ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിനു വിജയം.

kerala blasters vs fc goa 2023 24

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ 4 ഗോള്‍ക്കാണ് ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വമ്പന്‍ തിരിച്ചു വരവ് കണ്ടത്.

ആദ്യ പകുതിയില്‍ 10 മിനിറ്റിനുള്ളില്‍ 2 ഗോളുകള്‍ നേടിയാണ് ഗോവ കേരളത്തെ ഞെട്ടിച്ചത്. ഏഴാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും മാര്‍ക്ക് ചെയ്യാപ്പെടാതിരുന്ന റൗളിംഗ് ബോര്‍ജസ് ഗോവക്ക് വേണ്ടി ആദ്യ ഗോള്‍ സ്കോര്‍ ചെയ്തു.

17ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പിളര്‍ത്തി യാസിര്‍ രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തു.

GHMgp1qbUAAu6rK

രണ്ടാം പകുതിയില്‍ ഡെയ്സുക്കയുടെ ഫ്രീകിക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. അടുത്തത് ദിമിത്രിയോസിന്‍റെ ഊഴമായിരുന്നു. 80ാം മിനിറ്റില്‍ ഹാന്‍ഡ് ബോളിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഗോള്‍ സ്കോര്‍ ചെയ്തു. തൊട്ടു പിന്നാലെ ഗോവന്‍ ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്ത് ദിമി ഫിനിഷ് ചെയ്തപ്പോള്‍ കേരളം ലീഡിലെത്തി.

അവസാനിച്ചില്ലാ, 88ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ താരം ഫെഡോര്‍ ചെര്‍നിച്ച് ഗോള്‍ നേടി. കൊച്ചിയില്‍ അവസാന വിസില്‍ മുഴുങ്ങിയപ്പോള്‍ അവിശ്വസിനീയമായ ഒരു തിരിച്ചു വരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.

വിജയത്തോടെ 29 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലമതാണ്. 28 പോയിന്‍റുമായി ഗോവ അഞ്ചാം സ്ഥാനത്താണ്.

Scroll to Top