ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള തന്റെ തീരുമാനം വ്യക്തിപരമായ തീരുമാനമല്ലെന്ന് പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ് വെളിപ്പെടുത്തി.
ദക്ഷിണ കൊറിയയ്‌ക്കെതിരായ പോര്‍ച്ചുഗലിന്‍റെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ റൊണാള്‍ഡോയെ സബ്ബ് ചെയ്തിരുന്നു. ഇതിനെതിരെ താരം മോശം പ്രതികരണമാണ് നടത്തിയത്. റൊണാള്‍ഡോയുടെ പെരുമാറ്റത്തോട് പോര്‍ച്ചുഗല്‍ കോച്ച് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സ്വിസര്‍ലന്‍റിനെതിരെയുള്ള പോരാട്ടത്തില്‍ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി യുവതാരം റാമോസിനെയാണ് പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഹാട്രിക്ക് നേടിയ താരം പോര്‍ച്ചുഗല്‍ പരിശീലകന്‍റെ വിശ്വാസം കാത്തു.
“കൂടുതൽ മുന്നേറി കളിക്കുന്ന മികച്ച കളിക്കാരനാണ് ആന്ദ്രെ സിൽവ. ക്രിസ്റ്റ്യാനോ കൂടുതൽ ഒരു സ്ഥലത്ത് ഉറച്ച് നില്‍ക്കുന്ന താരമാണ്. ഗോൺസാലോയ്ക്ക് വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. അവൻ വളരെ ചലനാത്മകമാണ്, ഞാൻ നടത്തിയ നിരീക്ഷണങ്ങൾ അവന്‍ ഇന്ന് കാണിച്ചു തന്നു. ”
“എനിക്ക് പൂർണ്ണമായി വിശ്വസിക്കാവുന്ന മൂന്ന് കളിക്കാരുണ്ട്. ഓരോ മത്സരത്തിലും ഞാൻ എന്റെ തന്ത്രത്തിനായി ഏത് കളിക്കാരനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കും. ഇന്ന് ആദ്യ ഇലവനിൽ ഇല്ലെങ്കിലും ബെഞ്ചിലെ കളിക്കാര പോലും പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കാം ”
“ഇത് തന്ത്രപരമായ കാര്യമായിരുന്നു. കളിക്കാർ വ്യത്യസ്തരാണ്. ഞാന്‍ ഡാലട്ട്, റാഫേല്‍ എന്നിവരെയും സ്റ്റാര്‍ട്ട് ചെയ്യിപ്പിച്ചിരുന്നു. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ ഞാൻ കരുതിയത് അതാണ്, മറ്റൊരു ഗെയിമിൽ ഇത് വ്യത്യസ്തമായേക്കാം. ” സാന്‍റോസ് പറഞ്ഞു.
കൂടുതല്‍ വിശിദീകരണം ആവശ്യപ്പെട്ടത്തോടെ സാന്‍റോസ് തുടര്‍ന്നു: “ഈ ചോദ്യത്തിന് ഞാൻ ഇതിനകം ഉത്തരം നൽകിയില്ലേ? ഫെർണാണ്ടോ സാന്റോസും ദേശീയ ടീമിന്റെ ക്യാപ്റ്റനും തമ്മിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്, പരിശീലകർ തീരുമാനങ്ങൾ എടുക്കുന്നു, കളി തുടങ്ങും മുമ്പ് താൻ റൊണാൾഡോയുമായി സംസാരിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി, ആ ഭാഗം പൂർണ്ണമായും പരിഹരിച്ചു, അവൻ ഒരു മികച്ച ക്യാപ്റ്റന്റെ മാതൃക കാണിച്ചു.