എന്തും നേരിടാന്‍ അര്‍ജന്‍റീന തയ്യാര്‍. ടീം തയ്യാറായതായി ലയണല്‍ സ്കലോണി

Argentina v Mexico Group C FIFA World Cup Qatar 2022 1

നെതര്‍ലാന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് ഒരുങ്ങിയതായി അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞു.

മെസിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് നെതര്‍ലണ്ട് താരങ്ങളും കോച്ചും സംസാരിച്ചിരുന്നു. എതിരാളികള്‍ തങ്ങള്‍ക്കെതിരെ വ്യത്യസ്തമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് പതിവ് സംഭവമാണെന്നായിരുന്നു സ്കോലണി പറഞ്ഞത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനു മുന്നോടിയായാണ് സ്കോലണിയുടെ പ്രതികരണം.

ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എതിരാളികള്‍ വിത്യസ്തമായി എന്തെങ്കിലും അവതരിപ്പിച്ചാല്‍ നേരിടാന്‍ തയ്യാറാണെന്നും സ്കോലണി പറഞ്ഞു.

lionel scaloni

ഡീപോളും ഏയ്ഞ്ചല്‍ ഡീ മരിയയും പരിശീലനത്തിനു ഇറങ്ങിയിരുന്നു. അവസാനഘട്ട പരിശീലനം നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ഗെയിംപ്ലാന്‍ നോക്കി ഞങ്ങള്‍ പ്ലേയിങ്ങ് ഇലവനക്കുറിച്ച് തീരുമാനമെടുക്കും സ്‌കലോണി പറഞ്ഞു.

2014 ലോകകപ്പിലാണ് അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത്. 2014 സെമി ഫൈനല്‍ മത്സരത്തില്‍ റെഗുലര്‍ സമയത്തും എക്സ്ട്രാ ടൈമിലും ഗോളടിക്കാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടേ അര്‍ജന്‍റീന ഫൈനലില്‍ എത്തി.

See also  കൊച്ചിയില്‍ അവിശ്വസിനീയ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിനു വിജയം.
Scroll to Top