ഔദ്യോഗികം. കിലിയന്‍ എംബാപ്പേ റയല്‍ മാഡ്രിഡില്‍

GPKmDF5akAI658B e1717436976204

ഫ്രാന്‍സ് താരം കിലിയന്‍ എംമ്പാപ്പയെ ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ്. 15ാം ചാംപ്യന്‍സ് ലീഗ് നേടിയതിന്‍റെ ആഘോഷം തീരും മുന്‍പേയാണ് മറ്റൊരു വാര്‍ത്ത റയല്‍ പുറത്തു വിട്ടത്. പി.എസ്.ജി യില്‍ നിന്നും എത്തുന്ന സൂപ്പര്‍ താരമായ എംമ്പാപ്പെ 5 വര്‍ഷത്തെ കരാറിലാണ് എത്തുക.

യൂറോ കപ്പിനു മുന്നോടിയായി റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെര്‍ണ്യബൂവില്‍ താരത്തെ പ്രസന്‍റ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊണാക്കോയില്‍ നിന്നുമാണ് എംബാപ്പേ പി.എസ്.ജി യില്‍ എത്തിയത്. 7 വര്‍ഷത്തെ കരിയറില്‍ 256 ഗോള്‍ നേടി ക്ലബിന്‍റെ ഏറ്റവും മികച്ച ടോപ്പ് സ്കോററായി. 6 തവണ ലീഗ് 1 കിരീടം നേടിയ താരം 5 തവണ ലീഗ് 1 ലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Scroll to Top