ആരാധകരെ ശാന്തരാകുവിന്‍. മത്സര ശേഷം ഇവാന്‍ വുകമനോവിച്ച് പറയുന്നു.

ivan vukamanovic

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം റൗണ്ട് ലീഗ് മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. ആദ്യ മത്സരത്തില്‍ 3-1 ന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിനു എടികെ മോഹന്‍ ബഗാനെതിരെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലാ. ദിമിത്രിയോസ് പ്രട്രടോസിന്‍റെ ഹാട്രിക്കാണ് എടികെ യെ വിജയത്തില്‍ (5-2) എത്തിച്ചത്.

മത്സരത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാന്‍ വുകമനോവിച്ച് ആരാധകര്‍ക്കായി ഒരു സന്ദേശം നല്‍കി.

20221016 211030

” എല്ലാ ആരാധകരും അറിഞ്ഞിരിക്കണം. ഹോമില്‍ കളിക്കുന്ന ഏതൊരു മത്സരത്തിലും ആക്രമണ ഫുട്ബോളായിരിക്കും കളിക്കുക. ഞങ്ങള്‍ വിജയിക്കാനായാണ് കളിക്കുന്നത്. കാരണം ഞങ്ങള്‍ ആരാധകര്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്. ”

” ഈ നല്‍ക്കുന്ന പിന്തുണയില്‍ ഞങ്ങല്‍ പോസീറ്റിവായി തുടരും. ഫുട്ബോളില്‍ നല്ലൊരു കാര്യമുണ്ട്. നിങ്ങള്‍ വിജയക്കുന്ന മത്സരമുണ്ട്..തോല്‍ക്കുന്നു, സമനിലയാവുന്നു, ഉറങ്ങുന്നു, തുടരുന്നു കാരണം അടുത്ത മത്സരം ഉണ്ട് ”

FefjLNGWYAAgiJe

ആരാധകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഈ ഉത്സാഹത്തോടും പോസിറ്റിവിറ്റിയോടും തങ്ങളുടെ ജോലി തുടരുമെന്നും ഇവാന്‍ കൂട്ടിചേര്‍ത്തു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം 23ാം തീയ്യതി ഒഡീഷക്കെതിരെയാണ്.

See also  കൊച്ചിയില്‍ അവിശ്വസിനീയ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിനു വിജയം.
Scroll to Top