ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, മൂന്ന് വിദേശ സൂപ്പർ താരങ്ങൾ പുറത്തേക്ക്!

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസൺ അവസാനത്തോടെ മൂന്ന് വിദേശ താരങ്ങൾ വിട പറയും. ഹീറോ ഇന്ത്യൻ സൂപ്പർ കപ്പ് അവസാനിച്ചതിനു ശേഷം ആയിരിക്കും വിദേശ താരങ്ങൾ ടീം വിടുക. വിക്ടർ മോങ്കിൽ, അപ്പോസ്തോലാസ് ജിയാനോ, ഇവാൻ കലിയുഷ്‌നി എന്നിവരാണ് ടീം വിടുക എന്നാണ് സൂചന.

പ്രതിരോധനിരതാരമായ വിക്ടർ മോങ്കിൽ ഇതുവരെയും ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയിട്ടില്ല. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പെയിനിലെ കിംഗ്സ് ലീഗിലെ ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് താരം ഒരുങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഹീറോ സൂപ്പർ കപ്പ് അവസാനിച്ചാൽ താരം കേരള ബ്ലാസ്റ്റേഴ്സ് ടീം വിട്ടേക്കാം.

images 2023 04 15T122644.121

ബ്ലാസ്റ്റേഴ്സ് ടീമിലെ ഏഷ്യൻ ക്വാട്ടയിലാണ് ഓസ്ട്രേലിയൻ താരം അപ്പോസ്തൊലാസ് ജിയാനു എത്തിയത്. ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ച പ്രകടനം താരത്തിന്റെ ഭാഗത്തു നിന്നും ലഭിച്ചിരുന്നില്ല. 17 മത്സരങ്ങളിൽ നിന്നും വെറും രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമാണ് താരം നേടിയത്.

images 2023 04 15T122650.293

ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിയ ഇവാൻ കലിയുഷ്നി സീസൺ അവസാനിക്കുന്നതോടെ തൻ്റെ പഴയ യുക്രെയിൻ ക്ലബ്ബിലേക്ക് തന്നെ തിരിച്ചു മടങ്ങിയേക്കും. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അത് നിലനിർത്തി കൊണ്ടുപോകുവാൻ താരത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ താരവും ടീം വിടുമെന്നാണ് സൂചന.

Previous articleലക്നൗ സൂപ്പര്‍ ജെയന്റ്സിൽ ചേരുന്നതിനു അടുത്ത് എത്തി. ആ ഒറ്റ ഫോണ്‍ കോളില്‍ തീരുമാനം മാറി
Next articleബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങി നിഷുകുമാർ, ഖബ്ര, ജെസൽ.പകരം കിടിലൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്!