കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിയെ കീഴടക്കി ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടിയിരുന്നു. ആദ്യ പാദ മത്സരത്തിൽ 1-0ന് ജയിച്ച ബയേൺ പി എസ് ജിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീണ്ടും വിജയിച്ച് ഇരു പാദങ്ങളിലുമായി 3-0 വിജയം കരസ്ഥമാക്കുകയായിരുന്നു. ബയേണിനെതിരായ മത്സരത്തിൽ പി എസ് ജിക്ക് കടുത്ത തിരിച്ചടിയായത് പ്രധാന താരങ്ങൾക്ക് പരിക്കേറ്റതാണ്.
പി എസ് ജിയിൽ എത്തിയതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിക്ക് അത്ര മികച്ച റെക്കോർഡ് അല്ല ഉള്ളത്. കഴിഞ്ഞ സീസണിൽ പ്രീക്വാർട്ടറിൽ പുറത്തായ പി എസ് ജി ഇത്തവണയും പ്രീക്വാർട്ടറിൽ തന്നെ പുറത്തായി. ഇത് ആദ്യമായാണ് ലയണൽ മെസ്സി തുടർച്ചയായ രണ്ടു ചാമ്പ്യൻസ് ലീഗ് സീസണിൽ പ്രീക്വാർട്ടറിൽ നിന്നും പുറത്താകുന്നത്.
ഒരിക്കൽപോലും മെസ്സി ബാഴ്സലോണയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ തുടർച്ചയായ രണ്ട് വർഷം പ്രീക്വാർട്ടറിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിട്ടില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ബയേൺ മ്യൂണിക് താരം തോമസ് മുള്ളർ പറഞ്ഞ വാക്കുകളാണ്. മെസ്സി ബയേൺ മ്യൂണിക്കിനെ സംബന്ധിച്ച് ഭീഷണിയായി മാറുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ല എന്നും, അതേസമയം ടീമിന് പ്രശ്നമായിരുന്നത് റൊണാൾഡോ ആയിരുന്നു എന്നുമാണ് താരം പറഞ്ഞത്.
“മെസ്സിക്കെതിരെ ഇറങ്ങുമ്പോൾ ഞങ്ങൾക്ക് മത്സരം അനുകൂലമായാണ് എപ്പോഴും വരാറുള്ളത്. ക്ലബ് തലത്തിൽ നോക്കുമ്പോൾ ഞങ്ങൾക്ക് കൂടുതൽ കുഴപ്പം ഉണ്ടാക്കിയിട്ടുള്ളത് റയൽ മാഡ്രിഡിലെ റൊണാൾഡോയാണ്. എന്നാൽ ഞാൻ വളരെയധികം ബഹുമാനിക്കുന്നു ലോകകപ്പിൽ മെസ്സി നടത്തിയിട്ടുള്ള പ്രകടനത്തെ.”- മുള്ളർ പറഞ്ഞു.