വെറും നാല് ദിവസം മാത്രമാണ് അത്തറിന്റെ മണമുള്ള ഖത്തറിൽ ഇനി ലോകകപ്പ് പന്തുരുളാൻ അവശേഷിക്കുന്നത്. ഏറെ ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ ലോകകപ്പിനെ കാത്തിരിക്കുന്നത്. ഒരുപാട് മികച്ച ടീമുകളെ ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകൾ ആയിട്ട് വിലയിരുത്തുന്നുണ്ട്.
അതിൽ ഒരു ടീമാണ് ലയണൽ മെസ്സി നയിക്കുന്ന അർൻ്റീറീന. കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തകർത്തും, ഫൈനലിസിമയിൽ യൂറോകപ്പ് ജേതാക്കളായ ഇറ്റലിയെയും തകർത്തു കൊണ്ട് കിരീടം നേടിയ അർജൻ്റീന ഇത്തവണത്തെ ലോകകപ്പിലെ ശക്തന്മാരിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഇപ്പോഴിതാ ആരായിരിക്കും കിരീടം നേടുക എന്നതിൽ മെസ്സിയുടെ അഭിപ്രായം പുറത്തുവന്നിരിക്കുകയാണ്.
ഒരു അഭിമുഖത്തിനിടയിലാണ് ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളെ കുറിച്ച് മെസ്സി പറഞ്ഞത്. “എനിക്ക് തോന്നുന്ന ടീമുകൾ ബ്രസീൽ,ഫ്രാൻസ്,ഇംഗ്ലണ്ട് എന്നിവയാണ്. ഇവർക്ക് മറ്റു ടീമുകളെക്കാൾ ഒരിത്തിരി മുൻതൂക്കം കൂടുതലുണ്ട്. അർജൻ്റീന മികച്ച ഫോമിൽ തന്നെയാണെങ്കിലും അടുത്ത കാലത്തായി കൂടുതൽ യൂറോപ്യൻ ടീമുകളുമായി മത്സരിച്ചിട്ടില്ല.
ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു കൊണ്ട് തുടങ്ങാനാണ് തീരുമാനം. ഞങ്ങളുടെ പരിശീലകൻ സ്കലോനി മികച്ച ഒരു കോച്ചാണ്. അദ്ദേഹം മറ്റുള്ളവർ പറയുന്നത് കാര്യമാക്കാറില്ല. ദേശീയ ടീമിനെ ഏറ്റവും യോജിച്ച താരങ്ങളെയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. വിരമിച്ചു കഴിഞ്ഞാലും ഫുട്ബോളുമായി ബന്ധപ്പെട്ട പ്രവർത്തികൾ തന്നെയാണ് താല്പര്യം. എന്നാൽ സ്വയം ഒരു പരിശീലകനായി ഞാൻ കാണുന്നില്ല.”- മെസ്സി പറഞ്ഞു.