മെസ്സിയെ പേടിയില്ല, പക്ഷേ അർജൻ്റീന സന്തുലിതമായ ടീമാണെന്ന് ഫ്രഞ്ച് പ്രതിരോധ നിര താരം

images 2022 12 15T153449.658

ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് അർജൻ്റീന നായകൻ ലയണൽ മെസ്സി കാഴ്ചവെക്കുന്നത്. ഈ ലോകകപ്പിൽ ഇതുവരെ 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു. സെമിഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരെ താരം നടത്തിയ പോരാട്ടത്തെ എതിരാളികൾ പോലും വാഴ്ത്തുകയാണ്.


ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കാൻ ലോകകപ്പ് കിരീടത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രമാണ് അവശേഷിക്കുന്നത്. ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് ആണ്. ഇന്നലെ നടന്ന സെമി ഫൈനലിൽ മൊറോക്കോക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചാണ് ഫ്രാൻസ് ഫൈനൽ പ്രവേശനം നേടിയത്.

images 2022 12 15T153500.231

ഇപ്പോഴിതാ അർജൻ്റീനയുടെ ലയണൽ മെസ്സിയെ നേരിടാൻ തങ്ങളുടെ ടീമിന് ഭയമില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസ് പ്രതിരോധനിര താരം തിയോ ഹെർണാണ്ടസ്. ഇന്നലെ മൊറോക്കോക്കെതിരെ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത് തിയോ ഹെർണാണ്ടസ് ആയിരുന്നു. മെസ്സിയെ നേരിടാൻ ഭയമില്ല എന്ന് പറഞ്ഞ താരം അർജൻ്റീന ടീം സന്തുലിതമാണെന്നും പറഞ്ഞു.

“ഞങ്ങളെ മെസ്സി ഭയപ്പെടുത്തുന്നില്ല. ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ് അർജൻ്റീനക്ക് അവിശ്വസനീയമായ ടീം ഉണ്ടെന്നത്. ഞങൾ നന്നായി റിക്കവർ ചെയ്ത്, ഞായറാഴ്ച മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.”- തിയോ ഹെർണാണ്ടസ് പറഞ്ഞു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8:30ന് ആണ് മത്സരം. ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് കലാശ പോരാട്ടം അരങ്ങേറുന്നത്.

Scroll to Top