ഈ സീസണിലാണ് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തൻ്റെ കരാർ റദ്ദാക്കിയ ശേഷം ആയിരുന്നു താരം സൗദിയിലേക്ക് വന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഓഫർ നൽകിയിരുന്നു റൊണാൾഡോയെ അൽനസർ തങ്ങളുടെ ടീമിൽ എത്തിച്ചത്.
സൗദി ലീഗിൽ റൊണാൾഡോ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടയിൽ റൊണാൾഡോ പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തന്റെ കരാർ റദ്ദാക്കിയതിനെക്കുറിച്ചും സൗദി ലീഗിനെക്കുറിച്ചും ആണ് റൊണാൾഡോ അഭിമുഖത്തിൽ സംസാരിച്ചത്.
സൗദി ലീഗിനെ കുറിച്ച് അഭിമുഖത്തിൽ റൊണാൾഡോ വാചാലനായി. സൗദി ലീഗ് വളരെ മികച്ച ലീഗാണെന്നും അവിടെ മികച്ച പോരാട്ടമാണ് നടക്കുന്നതെന്നുമാണ് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞത്.”പ്രീമിയർ ലീഗ് അല്ല ഇത് എന്ന് എനിക്ക് അറിയാം. ഞാൻ അങ്ങനെ കള്ളം പറയില്ല.
പക്ഷേ എന്നെ പോസിറ്റീവായി ആശ്ചര്യപ്പെടുത്തിയ ഒരു ലീഗ് ആണിത്. അവർ പദ്ധതികൾ തുടരുകയാണെങ്കിൽ അഞ്ച്,ആറ്,ഏഴ് വർഷത്തിനുള്ളിൽ ലോകത്തിലെ നാലാമത്തെയും അഞ്ചാമത്തെയും ലീഗ് ആയിരിക്കും സൗദി ലീഗ്.”-റൊണാൾഡോ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.