സൂര്യയെ സഞ്ജുവുമായി താരതമ്യം അരുത്!! സൂര്യയ്ക്ക് അവസരം ലഭിക്കുന്നത് നന്നായി കളിച്ചത് കൊണ്ട് – കപിൽ ദേവ്

surya and Sanju

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സൂര്യകുമാർ യാദവ് മോശം പ്രകടനങ്ങൾ ആവർത്തിച്ചതോടുകൂടി, സഞ്ജു സാംസണായുള്ള മുറവിളികൾ ആരംഭിച്ചിട്ടുണ്ട്. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പൂജ്യനായിയായിരുന്നു സൂര്യകുമാർ യാദവ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ 66 റൺസ് ശരാശരിയുള്ള സഞ്ജു സാംസണ് പകരം വീണ്ടും സൂര്യകുമാർ യാദവിന് ഇന്ത്യ അവസരം നൽകുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാൽ സൂര്യകുമാർ യാദവിനു പകരം സഞ്ജു സാംസനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്ന വാദം അർത്ഥശൂന്യമാണ് എന്നാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് പറയുന്നത്.

സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ നൽകുന്നത് അയാൾ മികവാർന്ന പ്രകടനം മുൻപ് കാഴ്ചവച്ചതിനാൽ തന്നെയാണ് എന്ന് കപ്പിൽ ദേവ് പറയുന്നു. “മികച്ച രീതിയിൽ കളിക്കുന്ന ഒരു ക്രിക്കറ്റർക്ക് അവസരങ്ങൾ വീണ്ടും ലഭിക്കും. അതുകൊണ്ടുതന്നെ സൂര്യയെ സഞ്ജു സാംസനോട് താരതമ്യം ചെയ്യാൻ പറ്റില്ല. അതത്ര നല്ലതായി തോന്നുന്നില്ല. സൂര്യയുടെ സ്ഥാനത്ത് സഞ്ജു മോശമായി കളിച്ചാലും നമ്മൾ മറ്റൊരാളെ ആ സ്ഥാനത്ത് കളിപ്പിക്കണം എന്ന് തന്നെ പറയും. “- കപിൽ ദേവ് പറയുന്നു.

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.
sanju fielding

“അങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല. ടീം മാനേജ്മെന്റ് സൂര്യകുമാർ യാദവിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അയാൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക തന്നെ ചെയ്യണം. ശരിയാണ്, ആളുകൾ സംസാരിക്കും. അവർ അവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തും. പക്ഷേ അവസാന തീരുമാനമെടുക്കേണ്ടത് ടീം മാനേജ്മെന്റ് തന്നെയാണ്.”- കപിൽ ദേവ് കൂട്ടിച്ചേർത്തു.

2023ൽ ഇന്ത്യക്കായി ഏകദിനങ്ങളിൽ വളരെ മോശം പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. 2023ൽ താൻ കളിച്ച ആറ് ഏകദിനങ്ങളിൽ നിന്ന് കേവലം 49 റൺസ് മാത്രമാണ് സൂര്യകുമാർ യാദവ് നേടിയത്. 8 റൺസ് മാത്രമാണ് സൂര്യകുമാർ യാദവിന്റെ 2023ലെ ശരാശരി. ഈ സാഹചര്യത്തിലാണ് സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കണം എന്ന അഭിപ്രായമാണ് ഉയർന്നുവന്നത്.

Scroll to Top