ഇനി അഞ്ചു മാസം മാത്രമാണ് ലോകത്തുള്ള എല്ലാ ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് അവശേഷിക്കുന്നത്. ഏതു ടീമിന് ആണ് ഇത്തവണ ലോകകപ്പ് നേടാൻ സാധിക്കുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തന്നെ ഫുട്ബോൾ ലോകം ചർച്ച ചെയ്യാൻ തുടങ്ങി. ബെൽജിയം, പോർച്ചുഗൽ, ബ്രസീൽ, അർജൻ്റീന,ഫ്രാൻസ്,സ്പെയിൻ എന്നീ വമ്പൻ ടീമുകൾ എല്ലാം ഇത്തവണത്തെ ലോകകപ്പ് ഉയർത്താൻ സാധ്യതയുണ്ട്.
എല്ലാ ഫുട്ബോൾ ഇതിഹാസങ്ങളും ആരായിരിക്കും ലോകകപ്പ് നേടുക എന്ന് പ്രവചിക്കാറുണ്ട്. ഇപ്പോളിതാ പ്രവചനവുമായി എത്തിയിരിക്കുന്നത് സ്പാനിഷ് പരിശീലകനും മുൻ ബാഴ്സലോണ പരിശീലകനുമായ ലൂയിസ് എൻ്റ്‌വിക്കെ ആണ്. ഇത്തവണ ലോകകപ്പ് നേടുവാൻ ഏറ്റവും കൂടുതൽ സാധ്യത ലയണൽ മെസ്സി നയിക്കുന്ന അർജൻ്റീനക്ക് ആണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം.
“‘ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം അര്‍ജന്റീനയാണ്. അര്‍ജന്റീനയ്ക്ക് പിന്നില്‍ ബ്രസീല്‍. ലിയോണല്‍ മെസിയുടെ സാന്നിധ്യം അര്‍ജന്റീനയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ ടീമുകള്‍ ശക്തരാണെങ്കിലും മിക്ക ടീമുകള്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. അര്‍ജന്റീന സ്ഥിരതയോടെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലും സാധ്യതാ പട്ടികയിലുണ്ട്.”-എൻ്റ്‌വികെ പറഞ്ഞു.
കഴിഞ്ഞ വർഷം കോപ്പ അമേരിക്കയിലും ഫൈനലിസിമയിലും ജേതാക്കളായതിൻ്റെ ആത്മവിശ്വാസത്തിൽ ആയിരിക്കും അർജൻ്റീന ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നത്. അവസാനം കളിച്ച 33 കളിയിൽ തോൽവി അറിയാത്തതും അർജൻ്റീനയുടെ ആത്മവിശ്വാസം ഉയർത്തുന്നു. മുൻ ചാമ്പ്യൻമാരായ ഇറ്റലിയോഴികെ ശക്തരായ ഒട്ടുമിക്ക ടീമുകളും ഖത്തർ ലോകകപ്പിന് ടിക്കറ്റ് എടുത്തിട്ടുണ്ട്.