ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം ; മെസ്സിയെ പ്രശംസിച്ച് സ്കോലണി

ഖത്തര്‍ ലോകകപ്പിലെ കിരീട ധാരണത്തിനു ശേഷം ലയണല്‍ മെസ്സിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അര്‍ജന്‍റീനന്‍ കോച്ച് ലയണല്‍ സ്‌കലോണി.

കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാ എന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തിയെന്ന നിലയിലും സഹതാരങ്ങളോട് പ്രതിബദ്ധതയുള്ളയാളാണ് മെസി എന്നാണ് സ്‌കലോണി പത്രസമ്മേളനത്തില്‍ പറഞ്ഞത്.

lionel messi argentina celebrates teams 783772062

വരാനിരിക്കുന്ന ലോകകപ്പിലും മെസ്സി കളിക്കണം എന്ന തന്‍റെ ആഗ്രഹവും കോച്ച് വെളിപ്പെടുത്തി. അര്‍ജന്റീനക്ക് വേണ്ടി ഇനി കളിക്കണോ വേണ്ടയോ എന്നത് തീര്‍ത്തും അദ്ദേഹത്തിന്റെ തീരുമാനമാണെന്നും അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നതും എന്നില്‍ അത്രമേല്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ലയണല്‍ സ്കോലണി വ്യക്തമാക്കി.

”എന്നെപ്പോലെ തന്നെ മുഴുവന്‍ ടീമും ഇതുതന്നെയാവും ആഗ്രഹിക്കുന്നുണ്ടാവുക. കാരണം കളത്തില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം ” സ്‌കലോണി പറഞ്ഞു.

lionel messi argentina celebrates fifa 783787679

അതേ സമയം ആരാധകരെ സന്തോഷിപ്പിച്ച് മെസ്സിയുടെ പ്രഖ്യാപനം എത്തി. ഇന്‍റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും ഉടന്‍ വിരമിക്കില്ലാ എന്ന് മെസ്സി അറിയിച്ചു. അര്‍ജന്റീനയുടെ ചാമ്പ്യന്‍ ജേഴ്സിയില്‍ കളിക്കണമെന്നും ഫുട്‌ബോളിനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നുമാണ് മെസി പറഞ്ഞത്.